തിരുവനന്തപുരം ∙ കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകുന്നതിനിടെ രസകരമായ ഒരു ചർച്ചയ്ക്ക് തുടക്കമിട്ട് കേരള ബിജെപി ഘടകം. ആദിത്യ ജാക്കി എന്നയാളാണ് കെ.സി.
വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന രീതിയിൽ സമൂഹമാധ്യമമായ എക്സിൽ രസകരമായ പോസ്റ്റ് പങ്കുവച്ചത്. ‘കെ.സി.
കേരളത്തിൽ വേണമെന്ന് ബിജെപി കേരള ഘടകം താൽപര്യപ്പെടുമ്പോൾ അദ്ദേഹം ഡൽഹിയിൽ തുടരണമെന്നാണ് കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്’ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചു. ‘ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല- ഇതാണ് ഈ വിഷയത്തിൽ എന്റെ പ്രതികരണം’ എന്നാണ് രാജീവ് ചന്ദ്രശേഖർ പോസ്റ്റിന്റെ സ്ക്രീൻഷോട്ടിനൊപ്പം കുറിച്ചത്.
ചിരിക്കുന്ന ഇമോജികളും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് ഡൽഹിയിൽ ചർച്ചകൾ പൂർത്തിയായിട്ട് രണ്ട് ദിവസമായെങ്കിലും കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുകയാണ്. ബെംഗളൂരുവിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉടൻ സോണിയ ഗാന്ധിയുമായി സംസാരിച്ചേക്കും എന്നാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

