കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ആഡംബര കാറിടിച്ചുണ്ടായ മരണത്തിൽ നിയമനടപടികൾ കർശനമാകുന്നു. ചേരാനല്ലൂർ വാഹനാപകട
കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെയാണ് ഔദ്യോഗികമായി പ്രതിചേർത്തിരിക്കുന്നത്. അപകടത്തിന് ഇടയാക്കിയ ബെൻസ് കാർ ഈ ജഡ്ജിയുടെ പേരിലുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിൽ ജഡ്ജിയോട് ഹൈക്കോടതി ഔദ്യോഗികമായി വിശദീകരണം തേടുകയും മെമോ നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ, കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കാൻ തയ്യാറെടുക്കുന്നതായും വിവരങ്ങളുണ്ട്.
മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ചാണ് സ്കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറന്പിൽ വീട്ടിൽ ജയബാലകൃഷ്ണൻ (55) ദാരുണമായി മരണപ്പെട്ടത്. കെഎൽ 46 എഫ് 0333 നമ്പർ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

