കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ബിജെപി നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. കെ.സി.
വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയുടെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്കിടയിൽ ‘മത്സരം’ നടക്കുന്നു എന്ന തരത്തിൽ ആദിത്യ ജാക്കി എന്ന വ്യക്തി എക്സിൽ (ട്വിറ്റർ) പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. “കെ.സി.
വേണുഗോപാൽ കേരളത്തിൽ വേണമെന്ന് ബിജെപി സംസ്ഥാന ഘടകം ആഗ്രഹിക്കുമ്പോൾ, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്” എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്, “ഇതൊരു സത്യമാണോ അല്ലയോ എന്ന് ഇപ്പോൾ സ്ഥിരീകരിക്കുന്നില്ല” എന്നാണ്.
ഒപ്പം ചിരിക്കുന്ന ഇമോജികളും അദ്ദേഹം ചേർത്തിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ അവസാനിച്ചെങ്കിലും പ്രഖ്യാപനം മാത്രം നീളുകയാണ്.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിൽ നിന്നും സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

