തിരുവനന്തപുരം ∙ നേമം മണ്ഡലത്തിൽ ബിജെപി പണം നൽകി വോട്ട് വാങ്ങിയെന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.ശിവൻകുട്ടി. കോൺഗ്രസ് വോട്ടുകൾ സ്ഥാനാർഥി അറിയാതെ ബിജെപിക്കു മറിച്ചു നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടു വിധത്തിൽ വോട്ടുവാങ്ങൽ നടന്നു. ബെംഗളൂരുവിൽ നിന്നുള്ള ഐടി പ്രവർത്തകരാണ് ബൂത്തുകളുടെ ചുക്കാൻ പിടിച്ചത്.
എല്ലാ ബൂത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട 50 വോട്ടുകൾക്കു വേണ്ടി 2000 രൂപ വീതം ഗൂഗിൾ പേ ചെയ്തു കൊടുത്തിട്ടുണ്ട്.
ഐഡി കാർഡുമായി വന്നവർക്കാണ് ഇങ്ങനെ പണം നൽകിയത്.
209 ബൂത്തുകളിൽ 50 വോട്ട് വീതം ഇത്തരത്തിൽ വാങ്ങിയിട്ടുണ്ട്. കൂടാതെ വ്യക്തികളെ നേരിട്ടുകണ്ട് വലിയ തുക നൽകുന്ന തരത്തിലും വോട്ടുവാങ്ങൽ നടന്നു.
ഇതൊന്നും തങ്ങളുടെ പ്രവർത്തകരുടെയോ സാധാരണ ബിജെപി പ്രവർത്തകരുടെയോ ശ്രദ്ധയിൽപെട്ടിട്ടില്ല. പിന്നീടാണ് ഇങ്ങനെയൊക്കെ നടന്നുവെന്ന് അറിഞ്ഞത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി 3000 വോട്ടിന്റെ വരെ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡിൽ ഈ തിരഞ്ഞെടുപ്പിൽ 9 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അത് ഇത്തരത്തിൽ വോട്ട് ചോർന്നതു കൊണ്ടാണ്.
ശബരീനാഥൻ അറിയാതെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ ചില സംസ്ഥാന നേതാക്കളുടെ ഒത്താശയോടെ ബിജെപിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. രാവിലെ കോൺഗ്രസ്– ബിജെപി ഒത്തുകളി നടന്നിട്ടില്ലെന്ന് മാധ്യമങ്ങളോടു പ്രതികരിച്ച ശേഷമാണ് വൈകിട്ട് ശിവൻകുട്ടി ഡീൽ ആരോപണം ഉന്നയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

