തലസ്ഥാനത്ത് വധശ്രമം ഉൾപ്പെടെ 17 കസുകളിലെ പ്രതിയും, ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയുമായ കുറ്റവാളി പിടിയിൽ. ലഗാൻ മനു, കെജിഎഫ് മനു എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന തിരുവല്ലം പാലപ്പൂർ സ്വദേശി മനുകുമാർ (34) ആണ് തിരുവല്ലം പൊലീസ് പിടികൂടിയത്.
കഞ്ചാവ് കേസിൽ പൊലീസിന് വിവരം നൽകിയെന്ന സംശയത്തിൽ മലയിൻകീഴ് സ്വദേശിയെ പാലപ്പൂരിലേക്ക് വിളിച്ചുവരുത്തി, സംഘം ചേർന്ന് ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് നിലവിലെ അറസ്റ്റ്. ഈ കേസിൽ ഒന്നാം പ്രതിയാണ് മനുകുമാർ.
സംഭവത്തിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ തന്നെ നിയമത്തിന് മുന്നിൽ എത്തിച്ചിരുന്നു. കുറ്റകൃത്യത്തിന് പിന്നാലെ ബെംഗളൂരുവിലേക്ക് കടന്ന പ്രതി, പൊലീസിന്റെ അന്വേഷണം തനിക്ക് പിന്നിലുണ്ടെന്ന് മനസ്സിലാക്കി മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
തിരുവല്ലം എസ്ഐ സന്തോഷ് ഉൾപ്പെടുന്ന പ്രത്യേക പൊലീസ് സംഘം, മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ വളഞ്ഞി പിടികൂടിയത്. തിരുവല്ലം സ്റ്റേഷന് പുറമെ കോവളം, വട്ടിയൂർക്കാവ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് ഇയാൾക്കെതിരെ കാപ്പ (KAAPA) ചുമത്താൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

