തിരുവനന്തപുരം: വാമനപുരം നദിയിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കോട്ടയം സ്വദേശിയായ സുധീഷ് (30) ആണ് മരിച്ചത്.
ചിറയിൻകീഴ് വലിയകട തോപ്പിൽ പാലത്തിന് സമീപമുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ ബന്ധുവീടിന് സമീപമുള്ള നദിയിൽ ചൂണ്ടയിടുന്ന വേളയിൽ കാൽ വഴുതി വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ മുതൽ യുവാവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനോട് ചേർന്നുള്ള നദിക്കരയിൽ ചൂണ്ടയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി ഇന്നലെ കോട്ടയത്തേക്ക് മടങ്ങാനിരിക്കെയാണ് ഈ ദാരുണാപകടം സംഭവിച്ചത്. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് കേസെടുത്ത് ആവശ്യമായ തുടർനടടികൾ സ്വീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

