സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ജിഎസ്ടി വകുപ്പ് നടത്തിയ വ്യാപക പരിശോധനയിലാണ് 7.56 കോടി രൂപയുടെ നികുതിവെട്ടിപ്പ് പുറത്തുവന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംസ്ഥാനത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ജിഎസ്ടി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന സംഘടിപ്പിച്ചത്. പാർക്കിംഗ് സേവനങ്ങൾ നൽകിവരുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ, വസതികൾ, മറ്റ് അധിക വ്യാപാരസ്ഥലങ്ങൾ എന്നിവയുൾപ്പെടെ ആകെ 69 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്.
പരിശോധനയ്ക്കിടയിൽ കൃത്യമായ കണക്കുകളിൽപ്പെടാത്ത രീതിയിൽ ഒന്നിലധികം ക്യു ആർ കോഡുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തിവന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. വിശദമായ പരിശോധനയിലൂടെ 42 കോടി രൂപയുടെ ടേൺ ഓവർ വെട്ടിപ്പും, ഇതിന് പുറമെയാണ് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

