തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് 10 ദിവസം മാത്രം ശേഷിക്കെ, മന്ത്രിമാരുടെ ഓഫിസുകളെല്ലാം ഒഴിയുന്നതിന്റെ മൂഡിൽ. എൽഡിഎഫ് സർക്കാർതന്നെ വീണ്ടും അധികാരത്തിലെത്തിയാലും നിലവിലെ മന്ത്രിമാർക്കു വീണ്ടും മന്ത്രിസ്ഥാനവും അതേ വകുപ്പും ഓഫിസും ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ സ്റ്റാഫുകൾ സ്വകാര്യ വസ്തുക്കളടക്കം മാറ്റി ഓഫിസ് ഒഴിയുന്ന തിരക്കിലാണ്.
മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും ഓഫിസിലെത്തുന്നില്ല.
തലസ്ഥാന ജില്ലയിലെ മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും മിക്ക ദിവസവും ഓഫിസിലെത്തുന്നുണ്ടെങ്കിലും കുറച്ചുസമയം മാത്രമാണ് അവിടെ ചെലവഴിക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും പത്രസമ്മേളനങ്ങളും രാഷ്ട്രീയ പ്രതികരണങ്ങളുമായി ശിവൻകുട്ടി സജീവമാണ്.
മറ്റു പല മന്ത്രിമാരും തിരഞ്ഞെടുപ്പിനു ശേഷം ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസമൊക്കെയാണ് ഓഫിസിൽ എത്തിയത്.
തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ തിമിര ശസ്ത്രക്രിയയ്ക്കു പോയിരുന്നു. അതുകഴിഞ്ഞ് ബുധനാഴ്ച തലസ്ഥാനത്തെത്തിയ അദ്ദേഹം ക്ലിഫ് ഹൗസിൽ വിശ്രമത്തിലാണ്.
തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹവും ഓഫിസിലെത്തിയിട്ടില്ല. മറ്റു ജില്ലകളിലുള്ള പല മന്ത്രിമാരും തിരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരത്തേക്ക് എത്തിയിട്ടുമില്ല.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഭരണപരമായ നടപടികളൊന്നും ചെയ്യാനില്ലാത്തതിനാലാണ് മന്ത്രിമാർ ഓഫിസിൽ എത്താത്തത് എന്നാണ് വിശദീകരണം.
ഇതിനിടെ നടന്ന പ്രത്യേക മന്ത്രിസഭായോഗമടക്കം ഓൺലൈനായാണു ചേർന്നത്. ഇന്ന് നടക്കുന്ന ഉഷ്ണ പ്രതിരോധ ആലോചന യോഗവും ഓൺലൈനായാണു ചേരുക.
അടുത്ത മന്ത്രിസഭ അധികാരമേൽക്കുംവരെ നിലവിലെ മന്ത്രിമാർ തുടരുമെങ്കിലും തിരഞ്ഞെടുപ്പുഫലം വരുന്നതിനു പിന്നാലെ തന്നെ മന്ത്രിമാരും സ്റ്റാഫും ഓഫിസ് ഒഴിയുന്നതാണു പതിവ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

