തിരുവനന്തപുരം ∙ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ നിർധനയായ 11 കാരി തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കൊല്ലം കുണ്ടറ വെള്ളിമൺ നാന്തിരിക്കൽ തടത്തിൽ പുത്തൻ വീട്ടിൽ എ.ദിയയാണ് സഹായം അഭ്യർഥിക്കുന്നത്.
ഫെബ്രുവരി 25 ന് തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. പലരിൽ നിന്നു കടം വാങ്ങിയും നാട്ടുകാരുടെ സഹായത്താലുമാണ് ശസ്ത്രക്രിയ നടത്തിയത്.
തുടർചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമാണ്. മരുന്നു വാങ്ങാൻ പോലും പണമില്ലാത്ത സ്ഥിതിയാണെന്ന് ദിയയുടെ അമ്മ എസ്.അശ്വതി പറയുന്നു.
മൂന്നു പെൺമക്കളാണ് അശ്വതിക്ക്. രണ്ടാമത്തെ മകളാണ് ദിയ.
രോഗം കാരണം മൂന്നാം ക്ലാസ് വരെ മാത്രമേ ദിയയ്ക്ക് പഠിക്കാൻ കഴിഞ്ഞുള്ളൂ. വീട്ടുജോലി ചെയ്തുള്ള തുച്ഛമായ വരുമാനത്താലാണ് മകളുടെ ചികിത്സാ ചെലവിനുള്ള തുക അശ്വതി കണ്ടെത്തുന്നത്. എന്നാൽ ഇതു തികയാത്ത സാഹചര്യമാണ്.
അശ്വതിയുടെ അച്ഛൻ എം.ബാലചന്ദ്രൻ പിള്ള ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനവും ദിയയുടെ ചികിത്സയ്ക്കായാണ് ചെലവിടുന്നത്. ദിയയുടെ ചികിത്സാർഥം കരിക്കകം ക്ഷേത്രത്തിനു സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. അശ്വതിക്ക് സ്വന്തമായി വീടില്ല. സുമനസ്സുകൾ കനിഞ്ഞാൽ മകളുടെ തുടർചികിത്സ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അശ്വതി.
സഹായാർഥം കാനറ ബാങ്ക് കുണ്ടറ ശാഖയിൽ അശ്വതിയുടെ പേരിൽ സിംഗിൾ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് അശ്വതിയുടെ പേരിലാണ്.
∙ സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം
ബാങ്ക്: കാനറ ബാങ്ക്, കുണ്ടറ ശാഖ അക്കൗണ്ട് നമ്പർ: 3582101009200 ഐഎഫ്എസ്സി: CNRB0014502 ഫോൺ: 9188676330 യുപിഐ അക്കൗണ്ട് നമ്പർ : 9188676330
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

