ചങ്ങനാശേരി ∙ പൊള്ളുന്ന ചൂടിലും ചങ്ങനാശേരിയെ കൂളാക്കി ‘ഐസ് മഴ’. കനത്ത മഴയ്ക്കൊപ്പം ആലിപ്പഴം പെയ്തിറങ്ങിയത് ജനം ആഘോഷമാക്കി.
ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ വൈകിട്ട് 5നാണ് ആലിപ്പഴം പൊഴിഞ്ഞത്.
വീടിനും കടകൾക്കും മുകളിൽ ചരൽ പതിക്കുന്നത് പോലെ ശബ്ദം കേട്ട് ശ്രദ്ധിച്ചവരാണ് മുറ്റത്തും റോഡിലും ചെറിയ ഐസ് കട്ടകൾ വീണു ചിതറുന്നത് കണ്ടത്. കയ്യിൽ എടുത്തപ്പോഴേക്കും പലതും അലിഞ്ഞു.
ചിലർ കൈവെള്ളയിൽ വച്ചു ഫോട്ടോ എടുത്തു. വലുപ്പമേറിയ ആലിപ്പഴങ്ങളും പെയ്തു.
വാഹനങ്ങളുടെ മുകളിലും ഏറെ നേരം ആലിപ്പഴം വീണു കിടന്നത് വേറിട്ട കാഴ്ചയായിരുന്നു.
മഴയോടൊപ്പം പതിനഞ്ച് മിനിറ്റോളം ആലിപ്പഴം പെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

