പൂച്ചാക്കൽ ∙ പെരുമ്പളം പാലം ഉദ്ഘാടനം നടത്തി, ഗതാഗതത്തിന് തുറന്നു കൊടുത്തെങ്കിലും തെരുവു വിളക്ക് സ്ഥാപിക്കൽ, ബസ് സർവീസ് തുടങ്ങൽ ഉൾപ്പെടെയുള്ള തുടർ നടപടികൾ വൈകുകയാണ്. പാലത്തിലും അപ്രോച്ച് റോഡിലും ടാറിങ് പൂർത്തിയായില്ല.
മാർച്ച് 7നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്തത്. സമയക്കുറവ് മൂലം ഉദ്ഘാടനത്തിന് ശേഷമാണ് ടാറിങ് നിശ്ചയിച്ചിരുന്നത്.
ടാറിങ് ഒരു ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല.
വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്.
ബംഗാളിലെ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തൊഴിലാളികൾ പലരും നാട്ടിൽ പോയത് അടക്കമുള്ള കാരണങ്ങളാലാണ് ടാറിങ് വൈകുന്നത്. ടാറിങ് പൂർത്തിയായാലേ കെഎസ്ആർടിസി ബസ് സർവീസുകൾ പെരുമ്പളത്തു നിന്നു തുടങ്ങൂ.
പാലം ഉദ്ഘാടന ദിവസം ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫും നടന്നിരുന്നു. പിന്നീട് സർവീസുകൾ തുടർന്നില്ല.
പെരുമ്പളത്തു നിന്നും ആലപ്പുഴ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്ക് ദീർഘദൂര ബസ് സർവീസുകളും തുടങ്ങുമെന്ന് വാഗ്ദാനമുണ്ട്. സർക്കാർ കെൽട്രോണിന് കരാർ നൽകിയ തെരുവു വിളക്ക് സ്ഥാപിക്കലും വൈകുകയാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലം ഉദ്ഘാടനം ചെയ്തതാണെന്ന ആക്ഷേപം പരക്കെയുണ്ടെങ്കിലും പാലം തുറന്നത് പെരുമ്പളം ജനതയ്ക്ക് ആശ്വാസമാണ്.
പാലം പെരുമ്പളത്തിന്റെ വടക്കേ അറ്റത്തായതിനാൽ പെരുമ്പളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള, സ്വന്തമായി വാഹന സൗകര്യം ഇല്ലാത്തവർക്ക് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് മുടക്കമില്ലാതെ തുടരുന്നുണ്ട്. പെരുമ്പളം പഞ്ചായത്തിന് അകത്ത് സർവീസ് നടത്താൻ ബസുകൾ വരുമെന്നും വാഗ്ദാനങ്ങളുണ്ട്.
പെരുമ്പളം പാലം കാണാൻ ഇടദിവസങ്ങളിൽ ഉൾപ്പെടെ സഞ്ചാരികൾ എത്തുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

