ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചിരുന്ന ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി മെൽബണിൽ എത്തിയതായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഹോട്ടലിന്റെ ലോബിയിൽ നിൽക്കുന്ന സമയത്താണ് പ്രതിഷേധക്കാരൻ മുകൾനിലയിലെ ബാൽക്കണിയിൽ എത്തി ബഹളമുണ്ടാക്കിയത്. സംഭവത്തിൽ സോഷ്യൽ മീഡിയ താരമായ ഹ്യൂഗോ ലെനോൺ (22) എന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും ബലം പ്രയോഗിച്ച് നീക്കം ചെയ്തതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ഇത് ഓസ്ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്ട്രേലിയക്കാര്‍ക്കുള്ളതാണ്” എന്ന് ഇയാൾ ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങൾ ഇയാൾക്ക് എങ്ങനെ ലഭ്യമായി എന്നതിലോ, കനത്ത സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് ഇയാൾ എങ്ങനെ ബാൽക്കണിയിൽ എത്തിയെന്നോ ഉള്ള കാര്യത്തിൽ പൊലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ഇയാൾ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജൂലൈ 11, 2026-നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

