ചെട്ടികുളങ്ങരയിലെ ഈരേഴ വടക്ക് പുത്തുവിളയിൽ താമസിക്കുന്ന പ്രദീപ്കുമാറിന്റെയും റാണിയുടെയും മകൻ പി.നീലകണ്ഠൻ (7) നീണ്ട ആറു വർഷമായി രക്താർബുദത്തോടുള്ള പോരാട്ടത്തിലാണ്.
കുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴാണ് മജ്ജയിൽ അർബുദം ബാധിച്ചതായി കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിലൂടെ രോഗം ഭേദമായെങ്കിലും ഒരു വർഷത്തിനുള്ളിൽ രോഗാവസ്ഥ വീണ്ടും മടങ്ങിയെത്തി.
തുടർന്ന് റേഡിയേഷനും കീമോതെറപ്പിയും അടക്കമുള്ള ചികിത്സകളിലൂടെ രോഗത്തെ നിയന്ത്രിക്കാൻ സാധിച്ചു. എന്നാൽ മൂന്നാം തവണയും രോഗം ബാധിച്ചതോടെ ചികിത്സ വെല്ലൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.
കഴിഞ്ഞ വർഷം സഹോദരൻ ഋഷികേശിന്റെ മജ്ജ സ്വീകരിച്ച് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗം പൂർണ്ണമായി ഭേദമായില്ല. നിലവിൽ മജ്ജയിൽ നിന്ന് തലച്ചോറിലേക്കുള്ള ഫ്ലൂയിഡിലേക്കു രോഗം പടർന്നിരിക്കുകയാണ്.
ആലുവയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് ‘കാർ ടി സെൽ തെറപ്പി’ അടിയന്തരമായി ആവശ്യമാണെന്നും, ഇതിനായി ഏകദേശം 80 ലക്ഷം രൂപ ചെലവ് വരുമെന്നും ഡോക്ടർമാർ അറിയിച്ചു. ചികിത്സയ്ക്കായി നിലവിൽ കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് ഇത്രയും വലിയൊരു തുക കണ്ടെത്തുക അസാധ്യമാണ്.
ഇതുവരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് കൊണ്ടുപോയത്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്ന കുടുംബം ഇതിനായി റാണി ധനകുമാറിന്റെ പേരിൽ യൂണിയൻ ബാങ്ക് കറുകുറ്റി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

