മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് അധ്യാപകന്റെ മർദ്ദനമേറ്റു. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ചൂരൽ ഉപയോഗിച്ച് മർദ്ദിച്ചത്.
ഈ സംഭവത്തിൽ പെൺകുട്ടിയുടെ കൈയിലെ എല്ലിന് പൊട്ടൽ സംഭവിച്ചതായി സ്ഥിരീകരിച്ചു. കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റുവെന്ന് അറിഞ്ഞിട്ടും സ്കൂൾ അധികൃതർ മതിയായ ചികിത്സ ലഭ്യമാക്കാൻ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അധ്യാപകർ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസിലും ബാലാവകാശ കമ്മീഷനിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

