പാരിപ്പള്ളി ∙ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചെങ്കിലും ബസുകൾ നിർത്തുന്നില്ല. ദേശീയപാതയിൽ പാരിപ്പള്ളി ജംക്ഷനിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അനാഥമായത്.
കാത്തിരിപ്പ് കേന്ദ്രം ഒഴിവാക്കി, മടത്തറ റോഡ് ആരംഭിക്കുന്നതിനു സമീപം വീതി കുറഞ്ഞ തിരക്കേറിയ ഭാഗത്ത് ബസുകൾ നിർത്തുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. കല്ലുവാതുക്കൽ പഞ്ചായത്തിന്റെ പാരിപ്പള്ളിയിലെ ഷോപ്പിങ് കോംപ്ലക്സിനു സമീപം ദേശീയപാത അതോറിറ്റി നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ തടസ്സമായി വൈദ്യുതത്തൂൺ നിൽക്കുകയാണ്.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഇവിടെ നിർത്താതെ ജംക്ഷന് സമീപം തിരക്കേറിയ ഭാഗത്തു നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.
പാരിപ്പള്ളിയിൽ മേൽപാത തുറന്നു നൽകിയതിനു പിന്നാലെ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ചിലവ സർവീസ് റോഡ് ഒഴിവാക്കി മുകളിലൂടെ കടന്നു പോകുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയൻ കെഎസ്ആർടിസി അധികൃതർക്കു നിവേദനം നൽകിയതിനെ തുടർന്നു പ്രശ്നം പരിഹരിച്ചു.
ദീർഘദൂര ബസിലെ ജീവനക്കാർക്കു സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലം തിരിച്ചറിയാൻ കഴിയാത്തത് പ്രശ്നമാകുന്നുണ്ട്. പാരിപ്പള്ളി ജംക്ഷനിൽ ഇറങ്ങാൻ കഴിയാത്തത് ചോദ്യം ചെയ്തു യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കം പതിവാണ്.
കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ ബസുകൾ നിർത്തുന്നത് നടപടി ആവശ്യപ്പെട്ടു പാരിപ്പള്ളി വികസന സമിതി ചെയർമാൻ പാരിപ്പള്ളി വിനോദ് കലക്ടർക്കു നിവേദനം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

