മൂന്നാർ ∙ മധ്യവേനലവധിക്കാലം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ ഗ്ലാസ് വാച്ച് ടവർ തുറന്നുകൊടുത്തു. ജില്ലാ വിനോദസഞ്ചാരവകുപ്പിനു (ഡിടിപിസി) കീഴിൽ ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ.
ബൊട്ടാണിക്കൽ ഗാർഡനിലാണ് ആകാശക്കാഴ്ചകളും മൂന്നാറിന്റെ പ്രകൃതിസൗന്ദര്യവും ആസ്വദിക്കാൻ കഴിയുംവിധത്തിൽ പുതിയ ഗ്ലാസ് വാച്ച് ടവർ നിർമിച്ചിരിക്കുന്നത്. 3.60 കോടി രൂപയാണു നിർമാണച്ചെലവ്.
34 മീറ്റർ നീളമുള്ള നടപ്പാതയിലൂടെ പോയാൽ, ഭൂനിരപ്പിൽനിന്ന് 300 മീറ്റർ ഉയരത്തിലുള്ള വാച്ച് ടവറിലെത്താം. ഒരേ സമയം 30 പേർക്കു വാച്ച് ടവറിൽ കയറാം.
സ്വകാര്യപങ്കാളിത്തത്തോടെ ജില്ലയിൽ ഡിടിപിസി നടപ്പാക്കിയ രണ്ടാമത്തെ ഗ്ലാസ് വാച്ച് ടവറാണു മൂന്നാറിലേത്. ആദ്യത്തേതു വാഗമണ്ണിലേതാണ്.
ടിക്കറ്റ് നിരക്ക്
മുതിർന്നവർക്ക് 250 രൂപ
കുട്ടികൾക്ക് 200 രൂപ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

