കിളളിമംഗലം ∙ നാട്ടിൻപുറങ്ങളെ ആവേശം കൊള്ളിച്ചിരുന്ന അഞ്ഞൂറാംകുഴി ഗോലി മത്സരം വിഷു ദിനത്തിൽ വീണ്ടും കളംനിറഞ്ഞു. കിള്ളിമംഗലം ഉപാസന കലാ കായിക സാംസ്കാരിക സമിതി കാറാത്ത്പടി സെന്ററിൽ സംഘടിപ്പിച്ച മത്സരമാണ് പഴയകാല മത്സരത്തിന് പുതുജീവൻ നൽകിയത്.
ഓർമകൾ വീണ്ടെടുക്കുന്ന മത്സരത്തിൽ 10 കുഴികളാണ് ഉള്ളത്. 10, 20, 30 എന്നിങ്ങനെ തുടങ്ങി പത്താമത്തെ കുഴിക്ക് 100 പോയിന്റ് എന്നിങ്ങനെയാണ് മത്സരം.
പത്തടി ദൂരത്ത് നിന്നുരുട്ടി വിട്ട് കൂടുതൽ പോയിന്റുള്ള കുഴിയിൽ വീഴ്ത്തുന്നവരാണ് വിജയികളാവുന്നത്.
4 പെൺകുട്ടികൾ ഉൾപ്പെടെ 80 പേർ പങ്കെടുത്ത മത്സരത്തിൽ കിള്ളിമംഗലം തെക്കേക്കര വീട്ടിൽ സുരേഷ്കുമാർ ഒന്നാം സമ്മാനമായ 2,222 രൂപയും ട്രോഫിയും കരസ്ഥമാക്കി. ബംഗാൾ സ്വദേശിയായ നൊട്ടോൻ രണ്ടാം സമ്മാനമായ 1,111 രൂപയും ട്രോഫിയും നേടിയപ്പോൾ വടക്കേക്കര വീട്ടിൽ അനന്തുകൃഷ്ണ മൂന്നാം സമ്മാനമായ 777 രൂപയും ട്രോഫിയും നേടി.
കൂടുതൽ പോയിന്റിനുള്ള 555 രൂപയും ട്രോഫിയും സുധീഷ് മേലേതിൽ കരസ്ഥമാക്കി. വരും വർഷങ്ങളിലും വിഷു ദിനത്തിൽ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ വി.ബി.ഗിരീഷ്, എം.ജി.
സുനിൽ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

