ചാലക്കുടി മേലൂർ ഗ്രാമപഞ്ചായത്തിലെ ശാന്തിപുരം ഒന്നാം വാർഡിൽ വയോധികന്റെ വീട്ടിൽനിന്ന് അര ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മോഷണം പോയി. വടക്കേപ്പാടത്ത് ചെറിയപ്പിള്ളി സുബ്രഹ്മണ്യൻ എന്നയാളുടെ വീട്ടിലാണ് രാവിലെ ഒമ്പതരയ്ക്കും പത്തരയ്ക്കും ഇടയിൽ കവർച്ച അരങ്ങേറിയത്.
ചികിത്സാ ആവശ്യങ്ങൾക്കായി ബാങ്കിൽ സ്വർണം പണയം വച്ച് എടുത്ത തുകയാണ് നഷ്ടപ്പെട്ടത്. സംഭവദിവസം രാവിലെ എട്ട് മണിയോടെ സുബ്രഹ്മണ്യന്റെ ഭാര്യ ചന്ദ്രിക സമീപത്തെ വീട്ടിലേക്ക് ജോലിക്കായി പോയിരുന്നു.
പിന്നാലെ സുബ്രഹ്മണ്യൻ ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി കല്ലുകുത്തി ജംക്ഷനിലേക്കും പോയ തക്കത്തിലാണ് ഈ സംഭവം. വീട് പൂട്ടിയിട്ടിരുന്ന സമയത്ത് ജനലിലൂടെയോ വാതിലിലൂടെയോ അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും പൂർണ്ണമായി കവരുകയായിരുന്നു.
സാധനങ്ങൾ വാങ്ങി സുബ്രഹ്മണ്യൻ തിരികെ വീട്ടിൽ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു. തുടർന്ന് ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയും കൊരട്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘം വിശദമായ തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
പ്രതിക്കായിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

