കോതമംഗലം∙ കേസ് ഒത്തുതീർപ്പിന് ബിജെപി നേതാക്കൾ വാങ്ങിയ പണം തിരികെ ചോദിച്ച് ബിജെപി കോതമംഗലം മണ്ഡലം ഓഫിസിനു മുൻപിൽ ആത്മഹത്യ ഭീഷണിയുമായി കുടുംബം. ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ടു ചേലാട് ആറ്റുപുറത്ത് എ.എം.
ജോർജിന്റെ മകൻ ഉൾപ്പെട്ട കേസിലെ പരാതി പരിഹരിക്കാൻ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മാങ്ങോട്, സെക്രട്ടറി ടി.എസ്.
സുനീഷ് എന്നിവർ പലപ്പോഴായി 10.58 ലക്ഷം രൂപ വാങ്ങിയതായാണു പരാതി. കേസ് തീർക്കാനായി സനൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ സഹായിക്കുമെന്നു വിശ്വസിപ്പിച്ചെന്നും അയാളുടെ നിർദേശപ്രകാരമാണു പണം കൈമാറിയതെന്നും പറയുന്നു.
എന്നാൽ, കേസ് തീർപ്പാകാതെ വന്ന സാഹചര്യത്തിൽ ജോർജ് നേരിട്ട് 5 ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാർ പറയുന്നു. നൽകിയ 10.58 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോൾ നവംബർ 29നു മുൻപു നൽകുമെന്നായിരുന്നു ഉറപ്പ്.
പണം ലഭിക്കാതെ വന്നപ്പോൾ ബിജെപി നേതൃത്വങ്ങൾക്കു പരാതി നൽകി. മൂവാറ്റുപുഴ ഡിവൈഎസ്പിക്കു പരാതി നൽകിയെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിലാണു കന്നാസിൽ പെട്രോളുമായി ഇന്നലെ രാവിലെ ബിജെപി ഓഫിസിനു മുൻപിൽ ജോർജും ഭാര്യ ജിൻസും ഇവരുടെ ബന്ധുവും ബിജെപി മുനിസിപ്പൽ വെസ്റ്റ് ഏരിയ പ്രസിഡന്റുമായ എൽദോസും എത്തിയത്.
34 MINUTES AGO 41 MINUTES AGO 56 MINUTES AGO ഒരു മണിക്കൂറിലേറെ ഓഫിസിനു മുൻപിൽ പെട്രോളുമായി കുത്തിയിരുന്ന ജോർജിനെയും കുടുംബത്തെയും പൊലീസ് എത്തി സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷനിൽ ജോർജിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണനും സുനീഷിനുമെതിരെ കേസെടുത്തതായി ഇൻസ്പെക്ടർ പി.ടി.
ബിജോയ് അറിയിച്ചു.
പരാതിയിൽ നടപടിയെടുത്തു: ജില്ലാ പ്രസിഡന്റ്
കോതമംഗലം∙ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസിൽ കുത്തിയിരിപ്പു സമരത്തിനു കാരണമായ സംഭവത്തെക്കുറിച്ചു ലഭിച്ച പരാതിയിൽ സമയബന്ധിതമായി നടപടി സ്വീകരിച്ചതായി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ്.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടു പണമിടപാടുകൾ നടന്നിട്ടുള്ളതിനാലും പരാതിക്കാരന്റെ ആവശ്യത്തിനു വ്യാജസർട്ടിഫിക്കറ്റ് നിർമാണം ബോധ്യപ്പെട്ടതിനാലും കേസ് പൊലീസ് അന്വേഷിച്ചാൽ മതിയെന്ന നിലപാടെടുത്തു.
പാർട്ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ മണ്ഡലം സെക്രട്ടറി ടി.എസ്. സുനീഷിന്റെ രാജി മണ്ഡലം പ്രസിഡന്റ് എഴുതിവാങ്ങി.
വ്യക്തിപരമായി നടന്ന സാമ്പത്തിക ഇടപാടുകൾ പാർട്ടി ഓഫിസിനു മുൻപിലേക്കു വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സജീവ് പറഞ്ഞു.
പണം ഇടപാടിൽ ബന്ധമില്ല: ഉണ്ണിക്കൃഷ്ണൻ
കേസ് ഒത്തുതീർപ്പാക്കാനുള്ള പണം ഇടപാടിൽ തനിക്കു ബന്ധമില്ലെന്നു ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മാങ്ങോട്. കേസുമായി ബന്ധപ്പെട്ടു കാസർകോട് പൊലീസ് സ്റ്റേഷനിൽ ജോർജിനൊപ്പം പോകുകയും അഭിഭാഷകനെ ഏർപ്പാടാക്കി കൊടുക്കുകയും ചെയ്തതല്ലാതെ പണമൊന്നും കൈപ്പറ്റിയിട്ടില്ല.
സാമ്പത്തിക ആരോപണം തന്നെ മോശക്കാരനാക്കാനുള്ള ചിലരുടെ ഗൂഢനീക്കമാണെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

