തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നിശ്ചയിച്ചിരുന്ന ചടങ്ങ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘാടകർ റദ്ദാക്കി. പരിപാടി നടന്ന പ്രദേശത്തുകൂടി കടന്നുപോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞുവെച്ചാണ് സംഘാടകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
തുടർന്ന് കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിഷേധക്കാരുമായി വാക്കേറ്റമുണ്ടായി.
ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയിലാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. ഈ ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ നേരത്തെ ക്ഷണിച്ചിരുന്നുവെങ്കിലും, ചെമ്പഴന്തിയിലെ ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ എത്താൻ സാധിക്കില്ലെന്ന വിവരം സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
എന്നാൽ, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന വിവരം തങ്ങൾക്ക് ലഭിച്ചതെന്നാണ് സംഘാടകരുടെ വാദം. തുടർന്ന് ചേന്തി വഴി ചെമ്പഴന്തിയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സംഘാടകർ തടയുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിൽ എതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

