പ്രമുഖ താരം സൂര്യയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘പട്ടാമ്പൂച്ചി..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജി.വി.
പ്രകാശ് കുമാർ ആണ്. പ്രശസ്ത ഗായിക സുബ്ലാഷിണി ആലപിച്ച ഈ മനോഹരമായ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അരുൺരാജ കാമരാജ് ആണ്.
ഗാനരംഗത്ത് നടി മമിത ബൈജു അവതരിപ്പിച്ച നൃത്തച്ചുവടുകൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വിജയചിത്രമായ ‘ലക്കി ഭാസ്കർ’ ഒരുക്കിയ സംവിധായകൻ വെങ്കി അറ്റ്ലൂരിയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ തിയേറ്ററുകളിലെത്തിയത്.
ഈ മാസം 14-നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിനെത്തിയ ആദ്യ പ്രദർശനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ബോക്സ് ഓഫീസിലും ചിത്രം വലിയ വിജയമാണ് സ്വന്തമാക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽകിന്റെ കണക്കുപ്രകാരം, ചിത്രം ആഗോളതലത്തിൽ ഇതുവരെ 188 കോടി രൂപയാണ് വാരിയത്.
ഇതിൽ ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 126 കോടി രൂപയും വിദേശ വിപണിയിൽ നിന്നുള്ള കളക്ഷൻ 61 കോടി രൂപയുമാണ്. ഫോർച്യൂൺ ഫോര്‍ സിനിമാസുമായി സഹകരിച്ച് സിതാര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ അവതരണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യ, മമിത ബൈജു, രാധിക ശരത്കുമാർ എന്നിവരുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
വളരെ സ്റ്റൈലിഷ് ലുക്കിലാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാഡി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മമിത ബൈജു കാഴ്ചവെച്ചിരിക്കുന്നത്.
സഞ്ജയ് വിശ്വനാഥ് എന്ന പ്രധാന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരിക്കുന്നു.
സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ നാൽപ്പത്തിയാറാം ചിത്രമായാണ് ഇത് തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്.
സംഗീതം ജി.വി. പ്രകാശ് കുമാറും എഡിറ്റിംഗ് നവീൻ നൂലിയും നിർവഹിച്ചിരിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

