കൊറ്റനെല്ലൂർ ∙ പാടശേഖരങ്ങളിലേക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ വേളൂക്കര പഞ്ചായത്തിലെ കർഷകർ പ്രതിസന്ധിയിൽ. കണ്ണുകെട്ടിച്ചിറ വഴിക്കിലിച്ചിറ ഇരുപ്പൂ പാടശേഖരത്തും പുഞ്ചപ്പാടം മേഖലയിൽ നെൽക്കൃഷിയും ഇതിനു സമീപത്തെ പറമ്പുകളിൽ മറ്റു വിളകളും നടത്തുന്ന കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്.
ഇറിഗേഷൻ വകുപ്പിന് കെഎസ്ഇബി ഡാമുകളിലെ വെള്ളം വിട്ടുനൽകാത്തതിനെ തുടർന്നാണ് ജലക്ഷാമം നേരിടുന്നതെന്ന് കർഷകർ. വഴിക്കിലിച്ചിറ പുഞ്ചപ്പാടത്ത് കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച 35 ഏക്കർ നെൽക്കൃഷിയും സമീപത്തെ പറമ്പുകളിലെ കൃഷിയുമാണ് ആവശ്യമായ വെള്ളം ലഭിക്കാത്തതു മൂലം ഉണക്കു ഭീഷണി നേരിടുന്നത്.
പുഞ്ചപ്പാടത്ത് കൃഷി ആരംഭിച്ച ശേഷം ആകെ 5 ദിവസമാണ് വെള്ളം ലഭിച്ചതെന്ന് കർഷകർ പറഞ്ഞു.
തുമ്പൂർ വഴിക്കിലിച്ചിറ, കടുപ്പശ്ശേരി വെങ്കുളം ചിറ എന്നിവയെ ആശ്രയിച്ചാണ് മേഖലയിലെ നെല്ലും മറ്റു കാർഷിക വിളകളും കൃഷിചെയ്യുന്നത്. എന്നാൽ കൊറ്റനെല്ലൂർ ബ്രാഞ്ച് കനാലിൽ വെള്ളം എത്താതായതോടെ ഈ ചിറകൾ വറ്റി.
ലോവർ ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്ന് ഇടമലയാർ വലതുകര കനാൽ വഴി വരുന്ന വെള്ളം കൊറ്റനെല്ലൂർ ബ്രാഞ്ച് കനാലിലൂടെ എത്തി വേണം വഴിക്കിലിച്ചിറയും വെങ്കുളം ചിറയും നിറയാൻ. തുമ്പൂർമൂഴിയിലെ ചാലക്കുടി റിവർ ഡൈവർഷനിൽ 1.60 മീറ്റർ മുകളിൽ ജലവിതാനം നിലനിർത്തിയാൽ മാത്രമേ ഈ ചിറകളിലേക്ക് വെള്ളം എത്തുകയുള്ളൂ എന്ന് കർഷകർ പറഞ്ഞു. 2 MINUTES AGO 17 MINUTES AGO 24 MINUTES AGO വിഷയത്തിൽ സർക്കാർ ഇടപെട്ട് അനുകൂല നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ കെഎസ്ഇബി ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കണ്ണുകെട്ടിച്ചിറ, വഴിക്കിലിച്ചിറ ഇരുപ്പൂ, പുഞ്ചപ്പാടം പാടശേഖര സമിതികൾ പറഞ്ഞു.
കാർഷിക മേഖലയ്ക്ക് ആവശ്യമായ ജലം ലഭ്യമാകുന്ന തരത്തിൽ ജലവിതരണ സംവിധാനത്തിൽ നിയമ ഭേദഗതി കൊണ്ടുവരാൻ അടിയന്തരമായി ഇടപെടണമെന്ന് നാഷനൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിൻ പെരേപ്പാടൻ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

