കളമശേരി ∙ കൊച്ചിൻ കാൻസർ റിസർച് സെന്ററിന്റെ (സിസിആർസി) കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തിയായി.
ഉദ്ഘാടനം 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 4 ബ്ലോക്കുകളിലായി 6 മുതൽ 9 നിലകളിലായിട്ടാണു സിസിആർസിയുടെ നിർമാണം നടത്തിയിട്ടുള്ളത്.
ഐസിയു ഉൾപ്പെടെ 451 കിടക്കകളാണ് കണക്കുകൂട്ടിയിട്ടുള്ളത്. 100 കിടക്കകളോടെ ആദ്യഘട്ടം പ്രവർത്തനം ആരംഭിക്കും.
ഘട്ടംഘട്ടമായി ലക്ഷ്യത്തിലേക്ക് എത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
159 തസ്തികകൾ സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ 31 തസ്തികകൾ അനുവദിച്ചിരുന്നു.
റേഡിയോളജി വിഭാഗത്തിൽ ഒരു തസ്തിക ഒരുവർഷത്തേക്ക് അനുവദിച്ചിട്ടുണ്ട്. അത്യാവശ്യമായ ചില പോസ്റ്റുകൾ വേണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്.12.1 ഏക്കർ ഭൂമിയിലാണ് സിസിആർസി കെട്ടിടം ഉയർന്നിട്ടുള്ളത്.
550 കാറുകൾക്കുള്ള പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 6.32 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണു കെട്ടിടം നിർമിച്ചിട്ടുള്ളത്.
14 MINUTES AGO 1 HOUR 21 MINUTES AGO 1 HOUR 35 MINUTES AGO 11 പാസഞ്ചർ ലിഫ്റ്റുൾപ്പെടെ 16 ലിഫ്റ്റുകൾ തയാറാക്കിയിട്ടുണ്ട്. 8 മേജർ തിയറ്ററുകൾ ഉൾപ്പെടെ 12 ഓപ്പറേഷൻ തിയറ്റർ സജ്ജമാണ്.
കേരളത്തിലാദ്യമായി ‘ എഡ്ജ് ’ സർട്ടിഫിക്കറ്റ് (ഗ്രീൻ ബിൽഡിങ്) നേടിയ കെട്ടിടമാണ് സിസിആർസിയുടേത്.ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളർ വഴിയാണ് ലഭിക്കുന്നത്. 500 കിലോവാട്ട് വൈദ്യുതിക്കുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
34 ശതമാനം വൈദ്യുതി ലാഭിക്കാൻ കഴിയും. 25 ശതമാനം കാർബൺലെസാണ്.
ഇൻകെലാണ് നിർമാണത്തിന്റെ മേൽനോട്ടം വഹിച്ചത്.
ജില്ലയിൽ പ്രതിവർഷം 5,200 പുതിയ കാൻസർ ബാധിതർ
സംസ്ഥാനത്ത് പ്രതിവർഷം 61,000 പേർ കാൻസർ രോഗ ബാധിതരാവുന്നുണ്ടെന്നു സിസിആർസി മെഡിക്കൽ ഡയറക്ടർ ഡോ.പി.ജി.ബാലഗോപാൽ വ്യക്തമാക്കി. എറണാകുളം ജില്ലയിൽ പ്രതിവർഷം 5,200 പുതിയ കാൻസർ രോഗികളുണ്ടാവുന്നു.
സംസ്ഥാനത്ത് ഒരു ലക്ഷം േപരിൽ 135 പേർ കാൻസർ ബാധിതരാണ്. പുരുഷൻമാരിൽ ശ്വാസകോശ സംബന്ധമായതും കഴുത്ത്, തല മുതലായ ഭാഗങ്ങളെ ബാധിക്കുന്നതുമായ കാൻസറാണ് കൂടുതലും കണ്ടുവരുന്നത്.
സ്ത്രീകളിൽ കൂടുതലും സ്തനാർബുദമാണ് കാണുന്നത്.
കൂടാതെ ജില്ലയിൽ മൾട്ടിപ്പിൾ മൈലോമ കൂടുതലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊച്ചി കാൻസർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിദിനം 8 മുതൽ 10 വരെ കേസുകൾ പുതിയതായി എത്തുന്നുണ്ട്.
കൂടാതെ 50 മുതൽ 60 വരെ രോഗികൾ പ്രതിദിനം തുടർചികിത്സയ്ക്കായും എത്തുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

