ഇന്ത്യൻ ഫുട്ബോൾ രംഗത്തെ പ്രമുഖ പരിശീലകരിൽ ഒരാളായ തങ്ബോയ് സിങ്തോയെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ ‘ഹെഡ് ഓഫ് ഫുട്ബോൾ ഡെവലപ്മെന്റ്’ ആയി പ്രഖ്യാപിച്ചു. അടിത്തട്ടിൽ നിന്നും ഉയർന്ന നിലവാരമുള്ള യുവതാരങ്ങളെ വാർത്തെടുത്ത് അവരെ സീനിയർ നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് ഈ സുപ്രധാന നിയമനം നടത്തിയിരിക്കുന്നത്.
ക്ലബ്ബിന്റെ വിവിധ യൂത്ത് ടീമുകൾ, റിസർവ് ടീം, യുവപ്രതിഭകളെ കണ്ടെത്താനുള്ള സ്കൗട്ടിംഗ് ശൃംഖല, കോച്ചുമാർക്കുള്ള പ്രത്യേക പരിശീലനം എന്നിവയുടെയെല്ലാം സമ്പൂർണ്ണ ചുമതല ഇനി തങ്ബോയ് സിങ്തോ നിർവഹിക്കും. അക്കാദമി തലത്തിൽ കഴിവ് തെളിയിക്കുന്ന യുവതാരങ്ങൾക്ക് സീനിയർ ടീമിലേക്ക് സുഗമമായ പ്രവേശനം സാധ്യമാക്കുന്ന രീതിയിലുള്ള ഘടന രൂപീകരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
ഇതിനോടൊപ്പം തന്നെ റിസർവ് ടീമും മറ്റ് യൂത്ത് ടീമുകളും തമ്മിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകും. തങ്ബോയ് സിങ്തോയുടെ ദീർഘകാലത്തെ അനുഭവസമ്പത്ത് ക്ലബ്ബിന്റെ കളിക്കാർക്കും പരിശീലനാ സംഘത്തിനും ഒരുപോലെ വലിയ മുതൽക്കൂട്ടായി മാറുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

