കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) പുതിയ ബസ് വാങ്ങുന്നതിനായി അങ്കമാലി കറുകുറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ്യ ബേക്ക്സ് ആൻഡ് കൺഫെക്ഷനറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 40 ലക്ഷം രൂപ കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ കമ്പനി മാനേജിങ് ഡയറക്ടർ ബിജു ജോസഫ് ചക്കിയത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി.
സതീശൻ ചെക്ക് ഏറ്റുവാങ്ങി. പ്രിയദർശിനി സൗജന്യയാത്ര നിലവിൽ വന്നതിനുശേഷം വീടുകളുടെ ഉള്ളിൽ മാത്രമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന നിരവധി സ്ത്രീകൾ യാത്രകൾക്കായി പുറത്തിറങ്ങാൻ തുടങ്ങിയെന്നും, അതാണ് കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങി നൽകുന്നതിന് തനിക്ക് പ്രധാന പ്രേരണയായതെന്നും ബിജു ജോസഫ് വ്യക്തമാക്കി.
തന്റെ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന 500-ലേറെ വനിതകൾ പ്രിയദർശിനി യാത്രയെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്. താൻ സംഭാവനയായി നൽകുന്ന ഈ വാഹനം അങ്കമാലി ഡിപ്പോയിൽ തന്നെ സർവീസ് നടത്തണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, ബിജു ജോസഫിന്റെ കുടുംബാംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

