ബജറ്റ് ദിനത്തിൽ കാഞ്ചീപുരം സാരിയിൽ എത്തി ധനമന്ത്രി നിർമല സീതാരാമൻ. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ് ധനമന്ത്രി ധരിച്ചത്.
സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ( കട്ടം – കള്ളി ) ഇത്. തമിഴ്നാട്ടുകാരിയാണ് നിർമ്മല എന്നത് കൊണ്ട് തന്നെ തമിഴ്നാടിന്റെ തനത് കാഞ്ചീപുരം സാരിയിൽ എത്തിയതും കൗതുകമായി.ഇതിന് മുൻപ് ധനമന്ത്രി നിർമലാ സീതാരാമൻ 8 ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഇതിന് മുൻപുള്ള ബജറ്റുകളിൽ നിർമലാ സീതാരാമൻ ധരിച്ചിരുന്ന വിവിധ സാരികളേതൊക്കെയാണെന്ന് നോക്കാം.. 2019 – പിങ്ക് മംഗൾഗിരി സാരി – ആന്ധ്ര 2020 – മഞ്ഞ – സിൽക്ക് 2021 – പല നിറങ്ങൾ- പോച്ചപുളളി ഇകത് – തെലങ്കാന 2022 – ബ്രൗൺ – ബോംകൈ – ഒഡീഷ 2023 – ചുവപ്പ് – സിൽക്ക് 2024 ഫെബ്രുവരി 1 – നീല – ടസാർ സിൽക്ക്, കാന്ത എംബ്രോയിഡറി – പശ്ചിമബംഗാൾ , 2024 ജൂലൈ – വെള്ള – മംഗൾഗിരി – ആന്ധ്ര 2025 – വെള്ള കൈത്തറി സാരി , മധുബനി ചിത്രപ്പണി – ബിഹാർ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

