തിരുവനന്തപുരം: കൂടത്തിൽ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി ആവശ്യപ്പെട്ടു. സംഭവത്തിൽ കേസിൽ റിസീവർ ഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി തട്ടിയെടുക്കാൻ ബിജെപി – ആർഎസ്എസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ആസൂത്രിതമായ ശ്രമങ്ങൾ നടന്നതായി വി. ശിവൻകുട്ടി ആരോപിച്ചു.
8 സെന്റ് ഭൂമി രവീന്ദ്രൻ ആർഎസ്എസ് നേതൃത്വത്തിന് വിറ്റഴിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ, 35 സെന്റ് ഭൂമി ആർഎസ്എസ് കയ്യടക്കി വെച്ചിരിക്കുകയാണെന്നും ഈ സംഭവത്തിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
500 കോടി രൂപയുടെ തട്ടിപ്പാണ് ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. ഈ വിഷയത്തിൽ നേരത്തെ കരമന പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നതായും വി.
ശിവൻകുട്ടി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

