തിരംഗ യാത്ര നടത്തരുതെന്നാവശ്യപ്പെട്ട് ഉച്ചയോടെയാണ് ഡൽഹി പൊലീസ് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ ഡൽഹിയിലെ വസതിയിലെത്തിയത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആറിന്റെ പേരിൽ വോട്ടർ പട്ടികയിൽനിന്ന് ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിനുമെതിരെ ഡൽഹിയിലെ കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രതിഷേധിക്കാൻ സിജെപി തീരുമാനിച്ചിരുന്നു.
പ്രതിഷേധം തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഡൽഹി പൊലീസ് നടപടികൾ കടുപ്പിച്ചത്. സിജെപി നേതാക്കളായ അശുതോഷ് റാംകയെയും സൗരവ് ദൗസിനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതും പ്രതിഷേധത്തിന്റെ മറ്റൊരു പ്രധാന കാരണമായി.
എനിക്കെതിരെ എന്തൊക്കെ ആരോപണങ്ങളാണ് നിങ്ങളൊക്കെ ഉന്നയിച്ചിരിക്കുന്നത് എന്ന് അഭിജീത് ദിപ്കെ തന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥനോട് ചോദിച്ചു. ഡൽഹി പൊലീസ് നൽകിയ നോട്ടിസിലെ ആരോപണങ്ങൾ ഉദ്ധരിച്ചായിരുന്നു ദിപ്കെയുടെ ചോദ്യങ്ങൾ.
‘സമൂഹമാധ്യമങ്ങളിലൂടെ ദിപ്കെ പൊതുസമൂഹത്തെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്’ എന്ന നോട്ടിസിലെ ആരോപണം ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം. ‘ഇത് എന്ത് തമാശയാണ് നിങ്ങൾ എഴുതിച്ചേർത്തിരിക്കുന്നത്.
എന്ത് നോട്ടിസാണിത്. ഇതൊരു നോട്ടിസാണോ?.
തോന്നുന്നതൊക്കെ എഴുതിച്ചേർക്കുകയാണോ?’–ദിപ്കെ ചോദിച്ചു. എന്നാൽ പിന്നെ എന്നെ തൂക്കിക്കൊന്നോളൂ എന്നും ദിപ്കെ പൊലീസുദ്യോഗസ്ഥനോടു പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തന്റെ ഒരു വിഡിയോ എങ്കിലും കാണിച്ചുതരാനും ദിപ്കെ പൊലീസിനെ വെല്ലുവിളിച്ചു. ദേശീയ പതാക വീശുന്നത് നിയമവിരുദ്ധമല്ലെന്നും എന്നാൽ അനുമതിയില്ലാതെ മാർച്ച് നടത്തുന്നതും കൂട്ടം കൂടുന്നതും നിയന്ത്രങ്ങളുടെ ലംഘനമാണെന്നും അതിനെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് ദിപ്കെയെ അറിയിച്ചു.
ഇതിനു പിന്നാലെ, തിരംഗ മാർച്ചിനായി ദിപ്കെ വീട്ടിൽനിന്ന് പുറപ്പെട്ടതോടെയാണ് വീടിനു പുറത്തുനിന്ന് പൊലീസ് ദിപ്കെയെ കസ്റ്റഡിയിലെടുത്തതും വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

