കാക്കനാട്∙ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്ര നിരീക്ഷക സംഘം പരിശോധിച്ചു. ഹിമാചൽപ്രദേശ് അഡീഷനൽ ചീഫ് ഇലക്ടറൽ നോഡൽ ഓഫിസർ നീരജ് ചന്ദ്ലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 1,100 യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയായതായി ഭാരത് ഇലക്ട്രോണിക്സ് കോർപറേഷൻ എൻജീനിയർമാർ പറഞ്ഞു.
ജില്ലയിലെ 3,148 പോളിങ് ബൂത്തുകളിൽ ഉപയോഗിക്കാനുള്ള ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളുമാണ് അറ്റകുറ്റപ്പണി ചെയ്യുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പിനു സജ്ജമാക്കുന്നത്. ഈ മാസം അവസാനത്തോടെ യന്ത്രങ്ങൾ സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷ.
യന്ത്രം അറ്റകുറ്റപ്പണിക്കായി കലക്ടറേറ്റിലെ ഇലക്ഷൻ ഗോഡൗണിനു സമീപം വിശാലമായ പന്തൽ ഒരുക്കിയിട്ടുണ്ട്. അടുത്ത മാസം അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വിലയിരുത്തലിലാണ് നടപടികൾ പുരോഗമിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

