മരണപ്പെട്ട് 42 ദിവസങ്ങൾ പിന്നിട്ട ശേഷം പരേതനായ പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിലേക്ക് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സന്ദേശം എത്തിയത് വലിയ തോതിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥൻ രോഗമുക്തി നേടി ആശുപത്രി വിട്ടതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക സന്ദേശമാണ് ബന്ധുക്കളുടെ ഫോണിലേക്ക് എത്തിയത്.
ഇതോടെ പദ്ധതിയുടെ പ്രവർത്തനത്തിലും ഔദ്യോഗിക വിവരശേഖരണത്തിലും സംഭവിച്ച ഗുരുതരമായ വീഴ്ചയ്ക്കെതിരെ കുടുംബാംഗങ്ങൾ കടുത്ത അമർഷവുമായി രംഗത്തെത്തിയിട്ടുണ്ട്. ജാഷ്പൂർ ജില്ലയിലെ പോലീസ് കോൺസ്റ്റബിറായ ദേവ്നാരായൺ റാം എന്നയാളുടെ ഫോണിലേക്കാണ് ഈ സന്ദേശം വന്നത്.
എന്നാൽ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയും ജാഷ്പൂർ ജില്ലാ ആശുപത്രിയിലെ നഴ്സുമായ സീമ കുജുർ എന്നവരുടെ കൈവശമായിരുന്നു ഈ ഫോൺ ഉണ്ടായിരുന്നത്. തുടർന്ന് സർഗുജ ജില്ലയിലെ അംബികപൂർ ജില്ലാ ആശുപത്രിയിൽ ജൂൺ 26 നാണ് ദേവ്നാരായൺ റാമിനെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
എന്നാൽ ചികിത്സയിലിരിക്കെ ജൂൺ 30 ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. വരുത്തിയ ഈ ഗുരുതരമായ പിഴവിനെതിരെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.
‘ഇത്തരമൊരു സന്ദേശം കാണുമ്പോൾ ആ കുടുംബത്തിന് എത്രത്തോളം മനോവിഷമമുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്രയും വലിയൊരു വീഴ്ച എങ്ങനെ സംഭവിച്ചു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ നിലവാരത്തെക്കുറിച്ച് ഇത് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. അങ്ങനെയെങ്കിൽ സാധാരണക്കാരായ ആദിവാസി വിഭാഗങ്ങളുടെ കാര്യത്തിൽ എന്തായിരിക്കും സംഭവിക്കുന്നതെന്ന് ആലോചിച്ചുനോക്കൂ.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ഈ വീഴ്ചയ്ക്ക് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു,’ എന്ന് സീമ തന്റെ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുകയുണ്ടായി. ഈ വിഷയം വലിയ രീതിയിൽ പൊതുശ്രദ്ധ നേടുകയും വിവാദമാവുകയും ചെയ്തതോടെ സർക്കാർ ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട
അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റ എൻട്രിയിൽ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പിഴവാണോ അതോ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റായ വിവര കൈമാറ്റമാണോ ഇതിന് പിന്നിൽ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

