കുമരകം ∙ കുമരകം പഞ്ചായത്തിലെ ജല വിതരണം നിലച്ചതോടെ വാർഡ് അംഗങ്ങൾക്ക് ഫോൺ കോളുകളുടെ പ്രവാഹം. കഴിഞ്ഞ ദിവസങ്ങളിൽ ജല വിതരണം നടന്നിരുന്നില്ല.
ചെങ്ങളം ശുദ്ധീകരണ ശാലയിൽ നിന്ന് കുമരകത്തെ 2 ഓവർ ഹെഡ് ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിന്റെ ജോയിന്റ് തകരാർ സംഭവിച്ചതോടെയാണ് പമ്പിങ് നിലച്ചത്. വാർഡുകളിൽ വെള്ളം എത്താതെ വരുമ്പോൾ വീട്ടുകാർ ആദ്യം വിളിക്കുന്നതു പഞ്ചായത്ത് അംഗങ്ങളെയാകും .
പഞ്ചായത്ത് അംഗങ്ങൾ വിളിക്കുന്നത് ജല അതോറിറ്റി അധികൃതരെയും. ജനപ്രതിനിധികൾക്ക് ജല അതോറിറ്റി അധികൃതർ ഫോൺ നമ്പർ നൽകിയിട്ടുണ്ട്.എന്നാൽ ഈ നമ്പറിലേക്ക് ഫോൺ വിളിച്ചാൽ അധികൃതർ എടുക്കാറില്ലെന്നാണു പല ജനപ്രതിനിധികളുടെയും പരാതി.
ജല വിതരണത്തിൽ ഉണ്ടായിട്ടുള്ള പ്രശ്നം എന്താണെന്നു പോലും പറയാൻ കഴിയാത്ത അവസ്ഥയിലാണു ജനപ്രതിനിധികൾ.
തകരാർ പൂർണമായും പരിഹരിച്ചില്ല
∙ചെങ്ങളം ശുദ്ധീകരണ ശാലയിൽ നിന്ന് കുമരകത്തേക്കുള്ള പ്രധാന പൈപ്പ് ലൈനിന്റെ ജോയിന്റ് തകരാറിലായത് പുത്തൻപള്ളിക്കു സമീപം വെള്ളക്കെട്ട് നിറഞ്ഞ പ്രദേശത്താണ്. പുൽപ്പടർപ്പ് വളർന്നു നിൽക്കുന്നതിനാൽ തകരാർ ആദ്യം കണ്ടെത്തിയില്ല.
പമ്പ് ചെയ്യുന്ന വെള്ളം ടാങ്കുകളിൽ എത്താതെ വന്നതോടെ ഉള്ള അന്വേഷണത്തിലാണു സ്ഥലം കണ്ടെത്തിയത്. ഇന്നലെ ജല അതോറിറ്റിയുടെ വാഹനത്തിൽ എത്തിയ 2 പേർ പൈപ്പിന്റെ ജോയിന്റ് ഭാഗത്ത് പണികൾ ചെയ്തെങ്കിലും ശരിയായില്ല.
ഇന്ന് വീണ്ടും ജോയിന്റ് ഭാഗത്ത് പണികൾ നടത്തേണ്ടി വരും.
അപ്പോഴും ശരിയായില്ലെങ്കിൽ ജലക്ഷാമം തുടരും. പൈപ്പിനു തകരാർ കണ്ടെത്തിയതോടെ പഞ്ചായത്ത് അംഗങ്ങളിൽ പലരും അവിടെ എത്തുകയും പണികൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
തകരാർ പരിഹരിച്ച് ജല വിതരണം പുനരാരംഭിക്കുമെന്നാണു ജല അതോറിറ്റി അറിയിച്ചിരുന്നത്.
പൈപ്പ് ലൈൻ കടന്നു പോകുന്നത് വെള്ളക്കെട്ടിലൂടെ
∙ ചെങ്ങളത്തു നിന്നുള്ള പ്രധാന പൈപ്പ് ലൈൻ മൂന്നുമൂല മുതൽ ആറ്റാമംഗലം പള്ളി ഭാഗം വരെ കടന്നു പോകുന്നത് കുമരകം റോഡിന്റെ വടക്ക് വശത്തെ വെള്ളക്കെട്ടിലൂടെയാണു. പുല്ല് വളർന്നു നിൽക്കുന്നതിനാൽ പൈപ്പ് കാണാൻ കഴിയില്ല.
പൈപ്പ് പൊട്ടുകയോ ജോയിന്റിന് തകരാർ സംഭവിക്കുകയോ ചെയ്താൽ ശ്രദ്ധയിൽപെടില്ല എന്നതാണു പ്രശ്നം. പൈപ്പ് വെള്ളക്കെട്ടിലൂടെ പോകുന്നതിനാൽ നന്നാക്കാൻ പ്രയാസമാണ്.
പൊട്ടിയ ഭാഗത്തിനു ചുറ്റം ചെറിയ ബണ്ട് നിർമിച്ച് അതിലെ വെള്ളം മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്തു കളഞ്ഞാൽ മാത്രമേ തകരാർ പരിഹരിക്കാൻ കഴിയൂ. ഇത് പലപ്പോഴും ഫലപ്രദമായി ചെയ്യാൻ കഴിയാതെ വരുന്നു.
വിദഗ്ധരായ തൊഴിലാളികൾ ഉണ്ടെങ്കിൽ മാത്രമേ ജോയിന്റ് ഭാഗത്തെ തകരാർ പരിഹരിക്കാൻ കഴിയൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

