മൂന്നാർ∙ വീടിനു സമീപം പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷ കാട്ടാനകൾ തകർത്തു. നടയാർ നോർത്ത് ഡിവിഷനിൽ പി.ബാലകൃഷ്ണന്റെ ഓട്ടോയാണ് കാട്ടാനകൾ തകർത്തത്. ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് വിരിഞ്ഞ കൊമ്പനടക്കം മൂന്ന് ആനകൾ നോർത്ത് ഡിവിഷനിലെ ജനവാസ മേഖലയിലിറങ്ങിയത്.
ഇതിൽ വിരിഞ്ഞ കൊമ്പനാണ് ഓട്ടോ അടിച്ചു തകർത്തത്. ബഹളം കേട്ടെത്തിയ തൊഴിലാളികളാണ് കാട്ടാനകളെ ഓടിച്ചത്.
ഇന്നലെ പകലും മൂന്ന് കാട്ടാനകളും ജനവാസ മേഖലയിലാണ് മേഞ്ഞുനടന്നത്.
വനമേഖലകളിൽ വേനൽ കടുത്തതോടെ ഒരു മാസമായി കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചൊക്കനാട്, ലാക്കാട് മേഖലകളിൽ പടയപ്പ റേഷൻ കടയും പലചരക്ക് കടയും തകർത്തിരുന്നു.
ലാക്കാട്, കന്നിമല, നയമക്കാട് മേഖലകളിലും കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

