എടത്വ ∙ എടത്വ കൊടുപ്പുന്ന റോഡിൽ കൊടുപ്പുന്ന പഴുതി പാലം മുതൽ വേഴപ്ര കുരിശടി വരെ റോഡിൽ സംരക്ഷണഭിത്തി ഉയർത്താതെ മണ്ണിട്ട് ഉയർത്തി റോഡ് നിർമിച്ചത് അപകടക്കെണിയാകുന്നതായി പരാതി. റോഡ് നിർമിച്ചപ്പോൾ മുതൽ ചെറിയ വെള്ളപ്പൊക്കത്തിൽ പോലും വെള്ളം കയറുകയും ദിവസങ്ങളോളം ഗതാഗതം മുടങ്ങുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.
റോഡ് ഒരു മീറ്ററിലേറെ ഉയർത്തിയതോടെ വെള്ളപ്പൊക്കത്തിൽ നിന്നും താൽക്കാലിക മോചനമുണ്ടായി. എന്നാൽ മുൻപുണ്ടായിരുന്ന റോഡിന്റെ വീതിയിൽ സംരക്ഷണഭിത്തി കെട്ടിയിരുന്നത് റോഡ് ഉയർത്തിയതിനു അനുസരിച്ച് ഉയർത്തിയില്ല.
ഇപ്പോൾ സംരക്ഷണ ഭിത്തിയിൽ നിന്ന് ഒന്നര മീറ്ററിലേറെ മാറിയാണ് ടാറിങ്. വാഹനങ്ങൾ സൈഡ് കൊടുത്താൽ പോലും കുഴിയിലേക്കു വീഴുന്ന സ്ഥിതി.
പിച്ചിങ് ഉയർത്തി അതോടൊപ്പം മണ്ണിട്ടാൽ റോഡിന്റെ വീതി 3 മീറ്ററോളം കൂടുമെന്നാണ് നാട്ടുകാർ പറയുന്നത്.വശങ്ങളിൽ മണ്ണിട്ട് ഉയർത്താത്തതിനാൽ ടാറിങ് പലപ്പോഴായി ഇടിയുകയാണ്. സംരക്ഷണ ഭിത്തിയുടെ ഉയരം കൂട്ടി മണ്ണിട്ട് ഉയർത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടനാട്ടിൽ പുനർ നിർമിക്കുന്ന പല റോഡുകളുടെയും സ്ഥിതി ഇതുതന്നെയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

