ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ റീൽസ് ചിത്രീകരിക്കുന്നതിനായി വാടകയ്ക്കെടുത്ത വാഹനത്തിൽ നിന്നും മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. എടച്ചേരി പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്.
വടകര ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപത്ത് നിന്നുമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വില്യാപ്പള്ളി സ്വദേശിയായ 29 കാരൻ ആസിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും 9.40 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിദ്യാർത്ഥികൾ റീൽസ് ചിത്രീകരിക്കുന്നതിനായി വാടകയ്ക്കെടുത്ത ജീപ്പിന്റെ ഡ്രൈവറായി എത്തിയതായിരുന്നു ആസിഫ്.
വിദ്യാർത്ഥികൾ ചിത്രീകരണത്തിൽ മുഴുകിയിരിക്കവെ സമീപത്ത് സംശയാസ്പദമായ സാഹചര്യം കണ്ടതിനെ തുടർന്ന് പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്.
അതേസമയം, പിടിയിലായ പ്രതിയെ വിദ്യാർത്ഥികൾക്ക് മുൻപരിചയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

