കോഴിക്കോട്∙ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ തെരുവിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന പ്രഖ്യാപനവുമായി ‘അവൾക്കൊപ്പം’ പരിപാടി മാനാഞ്ചിറ സ്ക്വയറിൽ അരങ്ങേറി. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഗരത്തിലെ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയാണ് പരിപാടി നടത്തിയത്.
സർഗാത്മക പ്രതിഷേധം സ്വരലയം ശിങ്കാരി മേളം ട്രൂപ്പിലെ കലാകാരികൾ ശിങ്കാരിമേളം അവതരിപ്പിച്ചാണ് ഉദ്ഘാടനം ചെയ്തത്.
ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ‘അവൾക്കൊപ്പം’ എന്നു രേഖപ്പെടുത്തിയ റിബൺ ധരിച്ച് പ്രകടനമായി എത്തിയാണ് നഗരത്തിലെ സാംസ്കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തത്.
അന്വേഷി പ്രസിഡന്റ് കെ.അജിത അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ പ്രകാശ് ബാരെ മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് ആദ്യമായല്ല അവൾക്കൊപ്പം നിൽക്കുന്നതെന്നും 4 വർഷം മുൻപ് ഇതേ പോലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഈ നഗരം നിന്നിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
അനീതിക്കെതിരായ കോഴിക്കോടിന്റെ പ്രതിഷേധമാണിതെന്ന് കെ.കെ.രമ എംഎൽഎ പറഞ്ഞു. കോടതി നീതി പാലിക്കണമെന്ന് പറയേണ്ടി വരുന്നത് അങ്ങേയറ്റം ഗതികേടാണെന്നും ഈ വിധത്തിലൊരു പരിപാടി സംഘടിപ്പിക്കേണ്ടി വരുന്നത് ലജ്ജാകരമാണെന്നും പ്രഫ.
എം.എൻ.കാരശ്ശേരി പറഞ്ഞു.
പരിപാടിയുടെ കോഓർഡിനേറ്റർ ബൈജു മേരിക്കുന്ന്, കൺവീനർ ദീദി ദാമോദരൻ, എം.എ.ഷഹനാസ്, ഗാർഗി തുടങ്ങിയവർ പ്രസംഗിച്ചു. ട്രാൻസ്വുമനും കൊറിയോഗ്രഫറുമായ സഞ്ജന ചിട്ടപ്പെടുത്തിയ ഫ്യൂഷൻ സിദ്ദി സ്കൂൾ ഓഫ് ആർട്ടിസ്റ്റിക് പെർഫോമൻസിലെ ട്രാൻസ്വുമൻ നർത്തകിമാർ അവതരിപ്പിച്ചു.
പർവീൻ ആസാദ് കവിതയും സെലീന ബീഗം മാപ്പിളപ്പാട്ടും അവതരിപ്പിച്ചു. നഗരത്തിലെ ചിത്രകാരൻമാർ ചിത്രം വരച്ചും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

