ജപ്പാനിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി തനിക്ക് നേരിടേണ്ടിവന്ന കൗതുകകരമായ അനുഭവം പങ്കുവെച്ചു. ഫോൺ ഉപയോഗം താരതമ്യേന കുറവായതിനാൽ പലപ്പോഴും പലയിടങ്ങളിലായി ഉപകരണം വെച്ചുമാറുന്ന സ്വഭാവമുള്ള യുവതിക്ക്, അബദ്ധത്തിൽ നഷ്ടപ്പെട്ട
ഐഫോൺ അഞ്ച് തവണയും യാതൊരു നഷ്ടവുമില്ലാതെ തിരിച്ചുകിട്ടിയിരിക്കുകയാണ്. ജപ്പാനിലെ ജനങ്ങളുടെ ഉയർന്ന സത്യസന്ധത വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്ന് ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ച വീഡിയോയിൽ യുവതി വ്യക്തമാക്കുന്നു.
മാളുകളിലും മറ്റ് ജനത്തിരക്കേറിയ പൊതുഇടങ്ങളിലും വെച്ചാണ് സാധാരണയായി ഫോൺ നഷ്ടപ്പെടാറുള്ളത്. എന്നാൽ എക്കണോമിക്സ് അല്ലെങ്കിൽ എത്ര സമയം കഴിഞ്ഞു ചെന്നാലും ഫോൺ നഷ്ടപ്പെട്ട
ഇടത്തുതന്നെ സുരക്ഷിതമായി ഉണ്ടാകാറാണ് പതിവ്. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, ഫോൺ നഷ്ടപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം അർധരാത്രിയിലാണ് യുവതി തിരച്ചിലിറങ്ങിയത്.
ആപ്പിളിന്റെ ഫൈൻഡ് മൈ ഫീച്ചർ സംവിധാനം ഉപയോഗിച്ച് വാച്ചിലൂടെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഉപകരണം ഏകദേശം 600 മീറ്റർ അകലെയാണെന്ന് കണ്ടെത്തി. തുടർന്ന് ആ സ്ഥലത്ത് എത്തിയപ്പോൾ ഫോൺ സുരക്ഷിതമായി തിരിച്ചുകിട്ടുകയായിരുന്നു.
മുൻപും സമാനമായ രീതിയിൽ നഷ്ടപ്പെട്ട ഫോണുകൾ തിരികെ ലഭിച്ചിട്ടുണ്ട്.
ഒരു തവണ നഷ്ടപ്പെട്ട ഫോൺ ആരെങ്കിലും പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു.
മറ്റൊരു സന്ദർഭത്തിൽ പച്ചക്കറിക്കടയിൽ നിന്നും, രണ്ടുതവണ മാളുകളിലെ ട്രയൽ റൂമുകളിൽ നിന്നും ഫോൺ തിരികെ ലഭിച്ചു. ഇത്തരത്തിൽ ആകെ അഞ്ച് തവണ ഐഫോൺ നഷ്ടമായിട്ടും ഓരോ തവണയും സുരക്ഷിതമായി തിരിച്ചുകിട്ടിയത് ജപ്പാനിൽ മാത്രമെ സാധ്യമാകൂ എന്ന് കരുതുന്നതായി യുവതി പറയുന്നു.
ജപ്പാൻകാരുടെ സത്യസന്ധതയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

