ഓച്ചിറ∙ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ്. 60 ദിവസം കൊണ്ട് 3000 കിലോമീറ്റർ ദൂരത്തേക്ക്. അതും സൈക്കിളിൽ.
22 വയസ്സുകാരായ നാലു സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം ഓച്ചിറയിൽ നിന്നു മണാലിയിലേക്കു പുറപ്പെട്ടത് ആ യാത്രാനുഭവങ്ങളെല്ലാം സീറോ ബജറ്റിൽ സിനിമയാക്കാൻ വേണ്ടിയാണ്. ഓച്ചിറ പായിക്കുഴി പനയപ്പള്ളിൽ സരിഗമയിൽ അനന്തു അജയ്, മേമന കോമളത്ത് അഖിലേഷ്, മേമന കൊച്ചുകളീക്കൽ അസ്ലാം, മേമന പുത്തന്‍തറയിൽ പ്രേംചന്ദ് എന്നിവരുടെ സിനിമ യാത്ര പൂർത്തിയാക്കിയശേഷം റിലീസ് ചെയ്യും.
ചിത്രത്തിൽ അനന്തുവും അസ്ലാമും പ്രേംചന്ദും അഭിനയിക്കും.
നാല് സൈക്കിളുകളിലായി ക്യാമറ, ലാപ്ടോപ്, ട്രൈപോഡ്, ലൈറ്റുകൾ എന്നിവയുൾപ്പെടെയാണു യാത്ര. ഒരു രൂപ പോലുമില്ലാതെ സിനിമ നിർമിക്കാനിറങ്ങുന്ന യുവാക്കളുടെ ജീവിതമാണു മൂലകഥ.
അതതിടങ്ങളിലെ സംഭവങ്ങളും സിനിമയിലുണ്ടാകും. ഓരോ ദിവസവും 60 കിലോമീറ്റർ സഞ്ചരിച്ചു ഷൂട്ട് ചെയ്യാനാണു പദ്ധതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

