കൊല്ലം ∙ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റെ (നബാർഡ്) സഹകരണത്തോടുകൂടി കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റിന്റെ നേതൃത്വത്തിൽ (കാർഡ്) ഒരുക്കിയ ‘ഉണർവ് 2025’ പ്രദർശന വിപണനമേള വൈവിധ്യം കൊണ്ടു ശ്രദ്ധ നേടുന്നു.
കൊല്ലത്തിന്റെ തഴ കൊണ്ടുണ്ടാക്കിയ തനതു ഗ്രാമീണ ഉൽപന്നങ്ങൾ മുതൽ ദ്വീപ് ഉണ്ടയടക്കമുള്ള ലക്ഷദ്വീപ് ഉൽപന്നങ്ങൾ വരെ നിറഞ്ഞ സ്റ്റാളുകൾ ചിന്നക്കട ഫൈൻ ആർട്സ് സൊസൈറ്റി അങ്കണത്തിൽ നടക്കുന്ന മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
അഗത്തി സ്വദേശികളായ അഞ്ചംഗ സംഘത്തിന്റെ സ്റ്റാൾ ഏവരെയും ആകർഷിക്കും.
കുളത്തൂപ്പുഴയിൽ നടപ്പാക്കുന്ന സംയോജിത ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി തയാറാക്കുന്ന ഗ്രാമീണ ഉൽപന്നങ്ങളും ശ്രദ്ധാകേന്ദ്രമാണ്. എണ്ണപ്പനച്ചൂലും മാങ്ങാഇഞ്ചിയും കാട്ടുതേനുമാണ് ഈ സ്റ്റാളിലെ പ്രധാന താരങ്ങൾ.
ഇന്നലെ ആരംഭിച്ച മേള എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
ജെ.സി.അനിൽ അധ്യക്ഷനായി. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് മേള.
നാളെ രാത്രി 8നു ക്രിസ്മസ്, നവവത്സരാഘോഷങ്ങളോടെ മേള സമാപിക്കും.
മേളയിൽ ഇന്ന്
∙രാവിലെ 10 മുതൽ വികസനസദസ്സും കോർപറേഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സംഗമവും ആദരവും പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
നൗഷാദ് എംഎൽഎ അധ്യക്ഷനാകും. 4 മുതൽ ഫൈൻ ആർട്സ് അംഗങ്ങളുടെ കലാപരിപാടികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

