കോട്ടയം ∙ നാഗമ്പടം മൈതാനിയിലെ പുഷ്പമേളയിൽ എത്തിയാൽ സൂര്യകാന്തിപ്പാടത്തെത്തിയ പ്രതീതി! ചുറ്റുപാടും പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിച്ചെടികൾ.
നാലടിയോളം ഉയരമുള്ള ചെടികളുടെ ഇടയിൽക്കൂടെ കുട്ടികൾ ഓടിനടക്കുന്നതും കാണാം. പുഷ്പമേളയിൽ 4 ഫോട്ടോ പോയിന്റുകൾ വേറെയുമുണ്ട്. ഇതോടൊപ്പമുള്ള ട്രാവൻകൂർ ഫെസ്റ്റിലും ഭക്ഷ്യമേളയിലും കാഴ്ചക്കാരേറെയെത്തുന്നു.
വിവിധ പച്ചക്കറി വിത്തുകളും രാജസ്ഥാനിൽ നിന്നുള്ള ‘ഹോം മെയ്ഡ്’ അച്ചാറുകളും വാങ്ങാൻ അവസരമുണ്ട്. പൂച്ചെടികൾ വാങ്ങാനും സൗകര്യമുണ്ട്.
കുട്ടികൾക്ക് മേളയിലെ അമ്യൂസ്മെന്റ് പാർക്കിൽ കളിക്കാം; കൃത്രിമത്തടാകത്തിൽ കുട്ടിബോട്ടുകളിൽ സഞ്ചരിക്കാം.
മേളയുടെ ഡിജിറ്റൽ പാർട്നറായ ഓക്സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ടിന്റെ സ്റ്റാളിൽ അവ്ൻ എയർ ഫ്രയർ, റീചാർജബിൾ ഇടിയപ്പം മെഷീൻ എന്നിവയുടെ ലൈവ് ഡെമോയുണ്ട്. കൂടാതെ ഡൈസൻ ലൈഫ് സ്റ്റൈൽ പ്രോഡക്ടുകൾ ബോഷിന്റെ ഹോബ് ആൻഡ് ഹുഡ്, ബയോ വേസ്റ്റ് ഡിസ്പോസർ എന്നിവയും ഓക്സിജന്റെ സ്റ്റാളിൽനിന്നു തിരഞ്ഞെടുക്കാവുന്നതാണ്.
സ്മോൾ അപ്ലയൻസുകൾക്ക് 50% വിലക്കിഴിവുണ്ട്. തിരഞ്ഞെടുക്കപ്പെട്ട
ബിഎൽഡിസി ഫാനുകൾക്ക് ഒന്നു വാങ്ങുമ്പോൾ ഒന്ന് സൗജന്യവും ഓക്സിജന്റെ സ്റ്റാളിൽ ലഭ്യമാണ്. ഇന്ന് പ്രദർശനം രാവിലെ 11 മുതൽ രാത്രി 9 വരെ.
പ്രവേശനം പാസ് മൂലം.
മനോരമ ബുക്സ് സ്റ്റാളും
മലയാള മനോരമ ബുക്സ് പുറത്തിറക്കുന്ന പുസ്തകങ്ങൾ വിലക്കിഴിവിൽ വാങ്ങാൻ അവസരം. കർഷകശ്രീ, സമ്പാദ്യം, ഫാസ്റ്റ് ട്രാക്ക്, ഭാഷാപോഷിണി, ആരോഗ്യം എന്നിവയുടെ വാർഷിക വരിക്കാരായി ചേരുന്നവർക്ക് 2026 ലെ ഡയറി സൗജന്യമായി ലഭിക്കും.
വനിതയുടെ വാർഷിക വരിക്കാരായി ചേരുന്നവർക്ക് വനിത ജേണൽ സൗജന്യം. തൊഴിൽ വീഥിയുടെ വാർഷിക വരിക്കാരാകുന്നവർക്ക് ഇയർ പ്ലാനർ സൗജന്യമായി ലഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

