കരുനാഗപ്പള്ളി ∙ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് കല്ലട
മണിവീണയിൽ ചിഞ്ചു (45), തൃശൂർ കൊടുങ്ങല്ലൂർ ശൃംഗപുരം ആർ.അനീഷ് (48) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണു തട്ടിപ്പ് നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
സമയ പരിധി കഴിഞ്ഞിട്ടും വീസ നൽകാതെ വന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പ് മനസ്സിലായത്. തട്ടിപ്പിനിരയായ ഉദ്യോഗാർഥികൾ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളം ഭാഗത്തു നിന്നുമാണു ഇവരെ പിടികൂടിയത്. എസിപി വി.എസ്.പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ ഷമീർ, ആഷിക്, ജോയ്, എഎസ്ഐമാരായ റിലേഷ്, ഉഷ, എസ്സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

