കൊല്ലം ജില്ലയിലെ അഞ്ചലിൽ ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപനത്തിൽ നിന്നും വൻതോതിൽ കേബിളുകൾ മോഷ്ടിച്ച കേസിൽ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശിയായ ശ്രീനിബാസ് റെഡ്ഡി (23) ആണ് കോഴിക്കോട് നിന്ന് അഞ്ചൽ പൊലീസിന്റെ പിടിയിലായത്.
ആർച്ചൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുദ്ര ലൈറ്റ് ആന്റ് സൗണ്ട്സ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് പ്രതി 96 കോയിൽ ഇലക്ട്രിക് വയറുകൾ കവർന്നത്. ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന കേബിളുകൾ വിവിധ ആക്രിക്കടകളിൽ വിറ്റ് പണമാക്കിയ ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.
ഇയാളെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐ പി എസ്, അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അഞ്ചൽ എസ്.എച്ച്.ഒ മോനിഷ്, ഗ്രേഡ് എസ്.ഐ ബിനീഷ് പാപ്പച്ചൻ, ഗ്രേഡ് എസ്.സി.പി.ഒ രജ്ബീർ, സി.പി.ഒ അമൽ, കൊല്ലം റൂറൽ നർക്കോട്ടിക് സെൽ എഎസ്ഐ വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

