പാറശാല ∙ ചെങ്കൽ വലിയകുളത്തിൽ ശുചിമുറി മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടു വന്ന് തള്ളാൻ എത്തിയ മൂന്നംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. എന്നാൽ രണ്ടു പ്രതികളെ പൊലീസ് വിട്ടയച്ചത് വിവാദമായി. 28 ഏക്കർ വിസ്തൃതിയുളള വലിയകുളത്തിൽ ഏറെ നാളായി മാലിന്യം കലരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
ഇതു കണ്ടു പിടിക്കാൻ സമീപത്തെ യുവാക്കൾ രാത്രി കാവലിലുമായിരുന്നു.
തിങ്കളാഴ്ച രാത്രി 11.30 കഴിഞ്ഞപ്പോഴാണ് മിനി ടാങ്കർ ലോറിയുമായി എത്തിയ മൂന്നംഗ സംഘം കുളത്തിലേക്ക് വെളളം ഒഴുകുന്ന തോടിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് ഇവരെ തടഞ്ഞ് ചോദ്യം ചെയ്തു.
പാലക്കാട് സ്വദേശികളാണെന്നും നെയ്യാറ്റിൻകര താലൂക്കിലെ വിവിധ ഹോട്ടലുകളിലെയും മറ്റും ശുചിമുറി മാലിന്യമാണ് ടാങ്കിലുളളതെന്നും അറിയിച്ചു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാറശാല പൊലീസിന് ഇവരെ പിടിച്ചെടുത്ത വാഹനം ഉൾപ്പെടെ കൈമാറി.
അതേസമയം, സംഘത്തിലെ പാലക്കാട് തെങ്ങൻപാടം സ്വദേശി കൃഷ്ണൻകുട്ടി (43) യെ മാത്രം കസ്റ്റഡിയിലെടുത്ത പൊലീസ് മറ്റു രണ്ടു പേരെയും വിട്ടയച്ചു.
ഇതറിഞ്ഞ് പാറശാല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ആർ സൈമൺ ഉൾപ്പെടെയുളളവർ പ്രതിഷേധം കനപ്പിക്കുകയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികളുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ പോലീസ് വെട്ടിലായി.
തുടർന്ന് വിട്ടയച്ച പ്രതികളെ തിരികെ വിളിച്ച് കേസെടുക്കുമെന്ന് പൊലീസ് നാട്ടുകാർക്ക് ഉറപ്പു നൽകി. വലിയകുളത്തെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ജില്ലാതല നീന്തൽ പരിശീലന കേന്ദ്രമായി വികസിപ്പിക്കാൻ മുൻപ് പദ്ധതിയിട്ടിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

