തിരഞ്ഞെടുപ്പിനു പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.
മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാമെന്നും ഏത് അന്വേഷണവും വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഈ ഡയറിയെക്കുറിച്ച് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ഡി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാർ അല്ല കേരളത്തിലേത്.
എന്നാൽ ഇ.ഡി ഔദ്യോഗികമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ നിർവഹിച്ചേ പറ്റൂ എന്നും കെ. മുരളീധരൻ വ്യക്തമാക്കി.
എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗം പങ്കുവച്ചാണ് കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ശശിധരൻ കർത്തയുടെ പക്കൽ നിന്നും പണം വാങ്ങിയെന്ന് ഷോൺ ജോർജ് ആരോപിച്ചത്. വി.ഡി.
സതീശൻ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദൻ, കെ.മുരളീധരൻ, സി.കെ.
ചന്ദ്രപ്പൻ, എളമരം കരീം, എം.വി. ഗോവിന്ദൻ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്.ശർമ്മ, പി.രാജീവ്, ഷിബു ബേബി ജോൺ, കെ.ബി.
ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകളാണ് ഷോൺ ജോർജ് പുറത്തുവിട്ട രേഖയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

