വൈപ്പിൻ∙ ക്രിസ്മസിന്റെ വരവറിയിച്ചു കൊണ്ട് നായരമ്പലം വാടേൽ സെന്റ് ജോർജ് ഇടവകയിൽ ബോൺ നതാലെ എന്ന പേരിൽ 1500 ഓളം പാപ്പാഞ്ഞിമാരുടെ സംഗമവും വിളംബര യാത്രയും നടത്തി.വെളിയത്താംപറമ്പ് ജംക്ഷനിൽ നിന്ന് ആരംഭിച്ച വിളംബര യാത്ര വാടേൽ പള്ളി അങ്കണത്തിൽ സമാപിച്ചു. നിശ്ചല ദൃശ്യങ്ങളും ബാൻഡ് മേളവും വാദ്യഘോഷവും അകമ്പടിയായി.
ഒട്ടകപ്പുറത്തേറ്റിയ പുൽക്കൂടും കുതിരപ്പുറത്തേറിയ സാന്താക്ലോസ്മാരും 15 അടിയോളം ഉയരത്തിൽ പൊയ്ക്കാൽ കുത്തി നടക്കുന്ന കൂറ്റൻ പാപ്പാഞ്ഞിമാരും യാത്രയ്ക്ക് പകിട്ടേകി. സംഗമം ഇടവക വികാരി ഫാ.
ഡെന്നി മാത്യു പെരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.ജിക്സൺ ജോൺ ചേരിയിൽ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

