ശബരിമല ∙ മല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നു തീർഥാടകൻ മരിച്ചു. കോഴിക്കോട് വള്ളിയപ്പള്ളി മഠത്തിൽ വിനോദ് (50) ആണ് മരിച്ചത്.
അപ്പാച്ചിമേട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. പ്രഥമശുശ്രൂഷ നൽകി പമ്പയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
വില്യാപ്പള്ളി ടൗണിലെ ഓട്ടോ ഡ്രൈവറാണ്. സഹോദരിയുടെ മകനോടും സുഹൃത്തിനോടും ഒപ്പമാണ് ശബരിമലയിൽ എത്തിയത്.
പിതാവ്: ബാല കുറുപ്പ്. അമ്മ: ജാനു.
സഹോദരി: വിനീത. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

