ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം ഉയരുകയാണ്. എഫ്ഡിയും സ്വർണവും ചിട്ടിയുമെന്നതുപോലെ മലയാളികളുടെ പ്രിയ നിക്ഷേപ, സമ്പാദ്യമാർഗമായി ഓഹരികളും ഇടംപിടിച്ചുകഴിഞ്ഞു.
ഈ ഓണത്തിന് നിക്ഷേപിക്കാവുന്ന 5 ഓഹരികളെ പരിചയപ്പെടുത്തുകയാണ് ഷെയർവെൽത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും പ്രമുഖ റിസർച്ച് അനലിസ്റ്റുമായ ടി.ബി. രാമകൃഷ്ണൻ (രാംകി).
അടുത്ത ഒരുവർഷത്തേക്ക് പോർട്ട്ഫോളിയോയിൽ സൂക്ഷിക്കാവുന്ന ഓഹരികൾ ഇതാ. 1.
മണപ്പുറം ഫിനാൻസ്
നിലവിലെ വില : 340 രൂപ. 52-ആഴ്ചത്തെ നിരക്ക് : 245.15–381.55; P/E : 22.46x.
ബെയ്ൻ ക്യാപിറ്റലിന്റെ (Bain Capital) തന്ത്രപരമായ പങ്കാളിത്തം, വർധിക്കുന്ന സ്വർണപ്പണയ വായ്പാ ഡിമാൻഡ്, മെച്ചപ്പെടുന്ന ആസ്തി ഗുണനിലവാരം (Asset quality) എന്നിവ ഓഹരിയുടെ മൂല്യം പുനർനിർണയിക്കാൻ (Re-rating) സഹായിക്കുന്നു. വ്യത്യസ്ത വായ്പാ വിഭാഗങ്ങൾ കമ്പനിക്ക് കൂടുതൽ കരുത്ത് നൽകുന്നുണ്ട്.
ലക്ഷ്യവില (Target Price): 420–470 രൂപ. ഇത് 2027ലെ ഓണത്തോടെ 24–38% വളർച്ചാ സാധ്യതയെ (Upside) കാണിക്കുന്നു.
പ്രധാന റിസ്ക് (Key risk): മൈക്രോഫിനാൻസ് മേഖലയിലെ വെല്ലുവിളികളാണ്. 2.
ശുക്ര ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്
നിലവിലെ വില : 43 രൂപ. 52-ആഴ്ചയിലെ നിരക്ക് : 17.06 – 65.26 രൂപ.
P/E : 53x. നടപ്പുവർഷത്തെ (2026-27) മികച്ച ഏപ്രിൽ-ജൂൺപാദ വരുമാന, ലാഭ വളർച്ചയും മെഡ്ടെക്, ഡയഗ്നോസ്റ്റിക്സ്, മെഡിക്കൽ റോബോട്ടിക്സ് മേഖലകളിലേക്കുള്ള ചുവടുവയ്പ്പും കമ്പനിക്ക് ഭാവയിലെ വരുമാനം കൂടുതൽ വളർത്താനുള്ള കരുത്താണ്.
52-59 രൂപയാണ് ലക്ഷ്യവില. 2027 ഓണത്തോടെ പ്രതീക്ഷിക്കുന്ന വളർച്ചാസാധ്യത 21-37%.
അതേസമയം, ഉയർന്ന റിസ്ക് സാധ്യതയുള്ള ഒരു സ്മോൾ-ക്യാപ് ഓഹരിയാണിത്. പദ്ധതികളുടെ പുരോഗമനം, കോർപറേറ്റ് ഭരണനിർവഹണം, പണലഭ്യത, മൂല്യം എന്നിവയിൽ അതീവ ശ്രദ്ധ വേണം.
3. യൂണിമെക് എയറോസ്പേസ് ആൻഡ് മാനുഫാക്ചറിങ് ലിമിറ്റഡ്
നിലവിലെ വില : 1520 രൂപ.
52-ആഴ്ചത്തെ നിരക്ക് : 695-1555 രൂപ. P/E : 106x.
എയറോസ്പേസ്, പ്രതിരോധം, ഊർജം, സെമികണ്ടക്ടർ മേഖലകളിൽ കമ്പനിയുടെ എൻജിനീയറിങ് പ്രവർത്തന മികവ് ശ്രദ്ധേയം. മികച്ച ജൂൺപാദ പ്രവർത്തനഫലം, ദീർഘകാല വിതരണ അവസരങ്ങൾ (long-term supply opportunities) എന്നിവയും ഭാവിവളർച്ചയുള്ള അടിത്തറയാണ്.
1850-2100 രൂപയാണ് ലക്ഷ്യവില. 2027 ഓണത്തോടെ 22-38% വളർച്ചാസാധ്യത.
അതേസമയം, ഉയർന്ന മൂല്യവും (valuation) പരിമിത ഉപഭോക്തൃബലവും റിസ്ക് ഉയർത്തുന്നു. 4.
ആസാദ് എൻജിനീയറിങ് ലിമിറ്റഡ്
നിലവിലെ വില : 2850 രൂപ. 52-ആഴ്ചത്തെ നിരക്ക് : 1360-2986.60 രൂപ.
P/E : 133x. 6500 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ടെന്നതും (ഓർഡർ ബുക്ക്) ആഗോള വമ്പന്മാരുമായുള്ള (global OEM) സഹകരണവും ഉൽപാദനശേഷി വർധിപ്പിക്കാനുള്ള നീക്കങ്ങളും കമ്പനിക്ക് വലിയ കരുത്താണ്.
25% വളർച്ചയെന്ന ലക്ഷ്യത്തിന് ഇതുമുതൽക്കൂട്ടാകും. ലക്ഷ്യവില 3450-3950 രൂപ.
2027 ഓണത്തോടെ വളർച്ചാസാധ്യത 21-39%. ഉയർന്ന മൂല്യവും (Premium valuation), പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസം, ലാഭസമ്മർദം (margin pressure) എന്നിവയും റിസ്കാണ്.
5. ഏംബസി ഡെവലപ്മെന്റ്സ് ലിമിറ്റഡ്
നിലവിലെ വില : 62 രൂപ.
52-ആഴ്ചത്തെ നിരക്ക് : 39.46-105.70 രൂപ. മുൻകാല നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ P/E അപ്രസക്തം.
ഒന്നാംപാദത്തിലെ പ്രീ-സെയിൽസ് മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 338% ഉയർന്നതും കളക്ഷൻ 54% വർധിച്ചതും ബംഗളൂരുവിലെയും മുംബൈയിലെയും പദ്ധതികളുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. ലക്ഷ്യവില : 75-86 രൂപ.
2027 ഓണത്തോടെ 21-39% വളർച്ചാസാധ്യതയാണ് കാണുന്നത്. കടബാധ്യത, പദ്ധതികളുടെ പൂർത്തീകരണ വെല്ലുവിളികൾ, റിയൽ എസ്റ്റേറ്റ് രംഗത്തെ ചാഞ്ചാട്ടം എന്നിവ റിസ്കിനെയും സൂചിപ്പിക്കുന്നു.
(2026 ഓഗസ്റ്റ് 19 പ്രകാരമുള്ളതാണ് മേൽസൂചിപ്പിച്ചിരിക്കുന്ന ഓഹരികളുടെ നിലവിലെ വില/സിഎംപി). Prepared by: Ramakrishnan T.
B. (Ramki) SEBI Registered Research Analyst Registration No.: INH000010496 The Research Analyst, his relatives, associates or employees may have financial interests or beneficial ownership, including ownership of 1% or more, in the securities discussed, subject to applicable regulations.
No material conflict of interest exists as of the date of publication. The Research Analyst has not managed or co-managed any public offering of the subject companies, received compensation from them during the preceding 12 months, served as their officer, director or employee, or engaged in market-making activities in their securities.
The recommendations represent the analyst’s independent opinion based on information considered reliable at the time of publication. Investments in securities are subject to market, sector-specific, liquidity and company-specific risks.
Prices and valuation ratios may change, and the stated targets are estimates—not assured returns. Investors should evaluate their financial position, objectives and risk profile before investing.
Disclaimer:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

