മാനന്തവാടി ∙ പഞ്ചായത്ത് രൂപീകരിച്ച ശേഷം ഇതുവരെ ഇടതുപക്ഷത്തെ മാത്രം അധികാരത്തിൽ എത്തിച്ച തിരുനെല്ലി ഇക്കുറിയും പാരമ്പര്യം കാത്തു. കഴിഞ്ഞ തവണ പ്രതിപക്ഷത്തിന് ഒരു സീറ്റ് പോലും ഇല്ലാതിരുന്ന തിരുനെല്ലിയിൽ കോൺഗ്രസ് 2 സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിച്ചു.
ഒന്നാം വാർഡായ തിരുനെല്ലിയിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ കന്നിവിജയം. ബാവലി സീറ്റിൽ സിപിഎം പരാജയം കേവലം 2 വോട്ടിനായിരുന്നു.
രണ്ടാം വാർഡായ അപ്പപ്പാറയിൽ 4 വോട്ടിനാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ.ജി.രാധാകൃഷ്ണൻ തോറ്റത്. അരണപ്പാറ വാർഡിൽ 9 വോട്ടിനും.
‘തിരുനെല്ലി തിരുത്തും, മാറ്റം വരും’എന്ന മുദ്രാവാക്യം ഉയർത്തി യുഡിഎഫ് കാടിളക്കി പ്രചാരണം നടത്തിയെങ്കിലും ഫലം കണ്ടില്ല.
‘തിരുനെല്ലി തുടരും’ എന്ന മുദ്രാവാക്യവുമായി കളം നിറഞ്ഞ കളിച്ച എൽഡിഎഫിന് 3 സീറ്റുകൾ നഷ്ടമായെങ്കിലും വിജയം നേടാൻ കഴിഞ്ഞു. കഴിഞ്ഞ തവണ 17 വാർഡുകൾ ഉണ്ടായിരുന്ന തിരുനെല്ലിയിൽ ഇക്കുറി 19 വാർഡുകളാണ് ഉണ്ടായിരുന്നത്.
ചേലൂരിൽ സിപിഐക്കു നൽകിയ സീറ്റിൽ സിപിഎം പിന്തുണച്ച സ്വതന്ത്ര വിജയിച്ചു. പട്ടിക വർഗ വനിതയ്ക്കാണ് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിട്ടുള്ളത്.
3 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും ഒരു ജില്ലാ പഞ്ചായത്ത് സീറ്റിലും എൽഡിഎഫ് മിന്നും വിജയം നേടി.
തവിഞ്ഞാലിൽ തലയെടുപ്പോടെ യുഡിഎഫ്
മാനന്തവാടി ∙ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ തവിഞ്ഞാൽ പഞ്ചായത്തിൽ യുഡിഎഫിന് സമഗ്ര വിജയം. 15 സീറ്റുകൾ നേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്.
എൽഡിഎഫ് 8 സീറ്റുകൾ നേടി. ഡിസിസി ജനറൽ എം.ജി.ബിജു, നിലവിലെ പ്രസിഡന്റ് എൽസി ജോയി തുടങ്ങിയവരാണു വിജയിച്ച പ്രമുഖർ.
ഏറെ നാളുകൾക്ക് ശേഷമാണു തവിഞ്ഞാലിൽ പ്രസിഡന്റ് സ്ഥാനം ജനറലായത്. 22 സീറ്റ് ഉണ്ടായിരുന്നത് ഇക്കുറി ഒന്നു വർധിച്ച് 23 ആയിരുന്നു.
3 സീറ്റുകളിൽ വിജയം പ്രതീക്ഷിച്ച ബിജെപിക്ക് ഇക്കുറി വിജയം നേടാനായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

