അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയത് വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബു ആണെന്ന് പൊലീസ് കണ്ടെത്തി.
ഈ കേസിലെ പ്രധാന സൂത്രധാരൻ ഇയാളാണെന്നാണ് ലഭിക്കുന്ന വിവരം. അധ്യാപികമാർ പിടിയിലായ വിവരം അറിഞ്ഞതോടെ ഷിന്റോ സംസ്ഥാനം വിട്ടതായാണ് സൂചന.
ഇയാളെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇരുപത്തിരണ്ടുകാരനാണ് ഷിന്റോ ഷിബു.
വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെട്ട് കച്ചവടം ഉറപ്പിക്കുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഇയാൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യു.ആർ.
കോഡുകളിലേക്കും ഒരു കോടിയിലേറെ രൂപയാണ് അയച്ചിട്ടുള്ളത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പണം സ്വീകരിക്കുന്ന വിചിത്രമായ രീതിയാണ് ഈ കേസിൽ പരീക്ഷിച്ചിരുന്നത്.
ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം കൈമാറിയിട്ടുള്ളത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിനോട് പങ്കുവെക്കാൻ അറസ്റ്റിലായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപകർ ഇതുവരെ തയ്യാറായിട്ടില്ല.
അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ പണം നർക്കോട്ടിക് ബിസിനസ് വഴി സമാഹരിച്ചതാണെന്ന് തെളിഞ്ഞാൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
അന്വേഷണത്തിൽ പിടിയിലാകാതിരിക്കാൻ പ്രതികൾ വിദേശ ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത് എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

