പത്രപ്രവർത്തകർക്ക് വേണ്ടത് തുറന്ന മനസ്സ്: തോമസ് ജേക്കബ്
പത്രപ്രവർത്തകർ ആശയങ്ങൾക്കായി മനസ്സു തുറന്നുവയ്ക്കണമെന്നും ആരിൽനിന്നു വന്നാലും, സ്വീകാര്യമെങ്കിൽ ആശയങ്ങൾ പരിഗണിക്കണമെന്നും മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ്. മനോരമ കോഴിക്കോട് യൂണിറ്റിൽ ന്യൂസ് എഡിറ്ററായി ജോലി ചെയ്യുമ്പോൾ, അറ്റൻഡറായിരുന്ന വ്യക്തി തന്ന ആശയത്തിൽ നിന്നാണ് മുൻപു ലോട്ടറി അടിച്ചവരുടെ സ്ഥിതി അന്വേഷിക്കുന്നത്.
അത് ശ്രദ്ധേയമായ വാർത്താപരമ്പരയായി.
ഒരിക്കൽ സഹപ്രവർത്തകരിൽ ഒരാൾ പണം പിൻവലിക്കുന്നതിനു ബാങ്കിൽ എത്തിയപ്പോഴാണ് അവധിയാണെന്നറിഞ്ഞത്. പൊതുജനത്തിന് ഉപകരിക്കുന്ന തരത്തിൽ ബാങ്ക് അവധി, ട്രെയിൻ മുടക്കം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ഇന്ന് കോളം ആരംഭിക്കുന്നത് അതിനു ശേഷമാണ്.
സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾക്കു കൂടുതൽ പരിഗണന നൽകാനാണു ശ്രമിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.സി.നാരായണൻ മോഡറേറ്ററായി.
ഇത് ഈ നാടിന്റെ കണ്ണീരൊപ്പിയ കലാരൂപം, പൈതൃകം
കൊച്ചി ∙ അൽബ്രാത്ത് ചക്രവർത്തി ദർബാറിലേക്കു കടന്നുവരുമ്പോൾ പശ്ചാത്തലത്തിൽ പാട്ടുയരുന്നു.
തീരദേശ മണ്ണിൽ നിന്നു ജീവിതപ്രതിസന്ധികളെയും കാലത്തിന്റെ മാറ്റങ്ങളെയും ചവിട്ടിക്കടന്നു മുന്നേറിയ ചവിട്ടുനാടകത്തിന്റെ ഭാവിചർച്ചയും ചൂടുപിടിച്ചു. യൂറോപ്യൻ വിത്താണെങ്കിലും തദ്ദേശീയതലത്തിൽ മുളച്ച് വെള്ളവും വളവും സ്വീകരിച്ചാണു ചവിട്ടുനാടകം വളർന്നത്.
യൂറോപ്യൻ കുടിയേറ്റത്തിന്റെയും തദ്ദേശീയരുടെയും സമ്പർക്കം വഴി രൂപപ്പെട്ട സങ്കലനമായി ഈ കലയെ കാണാമെന്നും ജോയ് ഗോതുരുത്ത് പറഞ്ഞു.
ക്യാപ്സൂൾ ആയല്ല അവതരിപ്പിക്കേണ്ടത്. രണ്ടു മണിക്കൂർ നീളുന്ന രീതിയിൽ പരമ്പരാഗത ചുവടുകൾ ചോർന്നുപോകാതെ വേണം അവതരിപ്പിക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചവിട്ടുനാടകം ആദ്യം 1950ലും പിന്നീട് ഇപ്പോഴും സജീവമായെന്നു ഗവേഷക നവ്യ ഡെന്നിസ് വ്യക്തമാക്കി.
ഒട്ടേറെ പഠനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ചവിട്ടുനാടകത്തിൽ പ്രവർത്തിക്കുന്നവരിൽ നിന്നു പുത്തൻ സംഭാവനകൾ ഉണ്ടാകണമെന്നു ഗോതുരുത്തിലെ സബീന ടീച്ചർ പറഞ്ഞു. ചവിട്ടു നാടകത്തെക്കുറിച്ചു സമഗ്രമായി പഠിച്ച ടീച്ചർ പുസ്തകമെഴുതുകയും ഡൽഹിയിൽ റിപ്പബ്ലിക് ദിന വേദിയിൽ നാടകത്തെ എത്തിക്കുകയും ചെയ്തിരുന്നു.
ക്ലാസിക് കലാചരിത്രത്തിലേക്കു ചേർത്തുവയ്ക്കുമ്പോഴും ഫോക്ലോർ ആയാണു ചവിട്ടുനാടകത്തെ കാണേണ്ടതെന്നു കേളി രാമചന്ദ്രൻ പറഞ്ഞു.
ക്ലാസിക് കലകളുടേതു പോലെ ആനന്ദം നൽകുകയല്ല, കണ്ണീരൊപ്പുകയാണു ചവിട്ടുനാടകം. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് ചർച്ച നിയന്ത്രിച്ചു.
നിങ്ങൾക്ക് ഈ പിണറായിയെ അറിയില്ല സർ…! ജോൺ ബ്രിട്ടാസ്:
‘അദ്ദേഹത്തെ (പിണറായി വിജയനെ) കണ്ട് രഹസ്യമായി പറയേണ്ട
എന്തെങ്കിലുമുണ്ടോ? ധൈര്യമായി പറയാം. മൂന്നാമതൊരാൾ അറിയില്ല.
കട്ടായം. ഇത് എനക്കും നിങ്ങൾക്കുമിടയിലുള്ള കാര്യമല്ലേ, അതങ്ങനെ തന്നെ തുടരുമെന്ന് ഉറപ്പു കിട്ടുകയും ചെയ്യും’
ഹൈബി ഈഡൻ:
‘കർക്കശക്കാരനാണെന്നു തോന്നും.
പക്ഷേ, ഒരു വേദി പങ്കിടുമ്പോൾ അദ്ദേഹം നമ്മുടെ ചെവിയിൽ നല്ല നർമമൊക്കെ പറയും. നല്ല ഹ്യൂമർ സെൻസുള്ള വ്യക്തിയാണ് പിണറായി’
പരസ്പരം ബ്രിട്ടാസ്:
‘ഹൈബി കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ജോർജ് ഈഡൻ മകനെ പരിചയപ്പെടുത്തിയത് ഇതുപറഞ്ഞാണ്: ഇതാണെന്റെ മുരളീധരൻ..
! ഈഡൻ ജീവിച്ചിരുന്നെങ്കിൽ ഇന്നു മകന്റെ വളർച്ചയിൽ അഭിമാനിക്കുമായിരുന്നു !’
ഹൈബി:
‘പൊതുവേ സിപിഎമ്മിലെ നേതാക്കൾക്കുള്ള ശൈലിയല്ല ബ്രിട്ടാസിനുള്ളത്.
ബിജെപിയെയും സംഘപരിവാറിനെയുമൊക്കെ കടന്നാക്രമിക്കുമെങ്കിലും ആ ചേരിയിലും നല്ല സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതിൽ മിടുക്കുണ്ട് !’
‘എംപിത്തം’
ഹിന്ദിയും ഇംഗ്ലിഷുമൊക്കെ മാറിമാറി പ്രയോഗിച്ചാലേ ഭരണപക്ഷത്തിന്റെ ശ്രദ്ധ കിട്ടൂ. ‘ഓടു പൊളിച്ചു വന്നതല്ല’ എന്ന പ്രയോഗത്തിന് ഹൈബിയുടെ സ്വന്തം ഹിന്ദി പരിഭാഷ പോലുമുണ്ടെന്നു ബ്രിട്ടാസ്. പ്രധാനമന്ത്രി സഭയിലെത്തുന്നതു കുറഞ്ഞു.
താൻ പറയേണ്ട മറുപടികൾ സഹമന്ത്രിമാരെക്കൊണ്ടു പറയിക്കുന്നു.
നിർദയനായ മോദിക്കു ‘ചെക്മേറ്റ്’ പറയാൻ പറ്റാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്ന ബ്രിട്ടാസിന്റെ നിരീക്ഷണത്തിന് മോദിയെ ‘നിർദയ’നെന്നു വിശേഷിപ്പിക്കാൻ തയാറായതിൽ നന്ദിയുണ്ടെന്നും രാഹുൽ ഇന്ത്യയുടെ പ്രതീക്ഷയാണെന്നും ഹൈബി പറഞ്ഞു. മലയാള മനോരമ സോഷ്യൽ മീഡിയ എഡിറ്റർ ടോണി ജോസ് മോഡറേറ്ററായി.
തിരക്കിൽ മുങ്ങി പുസ്തകശാല
∙ രണ്ടാം ദിനത്തിലും ഹോർത്തൂസ് പുസ്തകശാലയിൽ അക്ഷരപ്രേമികളുടെ തിരക്ക്. സുഭാഷ് പാർക്കിലെ പുസ്തകത്തിന്റെ ആകൃതിയിൽ രൂപകൽപന ചെയ്ത കേന്ദ്രത്തിൽ മുപ്പതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്. രാവിലെ 10 മുതൽ രാത്രി 9 വരെയാണു പ്രവർത്തനം.
10 മുതൽ 70 ശതമാനം വരെ വിലക്കുറവുണ്ട്. കുട്ടികൾക്കായി വിപുലമായ വിഭാഗവുമുണ്ട്.
ഇന്ത്യയെ കണ്ടെത്തിയത് ട്രെയിനിലെ ജോലിക്കിടെ: ടി.ഡി.
രാമകൃഷ്ണൻ
∙ ട്രെയിനിന്റെ അവസാന ബോഗിയിൽ വെള്ളവും വെളിച്ചവുമില്ലാതെ ഗാർഡായി ജോലി നോക്കുമ്പോഴാണു ഭ്രാന്തമായി ചിന്തിച്ചു തുടങ്ങിയതെന്ന് എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. എഴുതിത്തുടങ്ങിയതും അപ്പോഴാണ്.
ടിക്കറ്റ് എക്സാമിനറായും ഗാർഡായുമൊക്കെ ജോലി ചെയ്യുമ്പോഴാണു പലതരം മനുഷ്യർ അടങ്ങിയ ഈ ലോകം വിശാലമാണെന്നു മനസ്സിലായത്.
ശരിക്കുള്ള ഇന്ത്യയെ കണ്ടത് അപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. ‘മനോരമ’ ബുക്സ് പ്രസിദ്ധീകരിച്ച ടി.ഡി.രാമകൃഷ്ണന്റെ പുതിയ പുസ്തകം ‘റെയിൽ പയണങ്ങളിൽ’ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടം കഥാകാരൻ വി.ഷിനിലാലിന് ആദ്യകോപ്പി നൽകി പ്രകാശിപ്പിച്ചു.
ഹോർത്തൂസിൽ ഇന്ന് വേദി 1
Miles to Go: സന്തോഷ് ജോർജ് കുളങ്ങര, സന്തോഷ് ജോർജ് ജേക്കബ് – 11.00
SIR: രാഷ്ട്രീയത്തിനപ്പുറം: എ.എ.റഹീം എംപി, എം.ലിജു, എം.ടി.രമേശ്, മുഹമ്മദ് റാഷിദ് – 12.00
മാഹി മുതൽ മാഹി വരെ: എം.മുകുന്ദൻ, പി.രാജീവ് – 1.00
NEP, പിഎം ശ്രീ വഴിവെട്ടുന്നത് എങ്ങോട്ട്?: എൻ.കെ.പ്രേമചന്ദ്രൻ എംപി, പി.സന്തോഷ്കുമാർ എംപി, ഡോ.ബിന്ദു, അയ്യപ്പദാസ് – 2.00
കമൽ ഹാസൻ: 3.00
തരൂരിന്റെ ലോകം: ശശി തരൂർ, ഷാനി പ്രഭാകരൻ – 4.00
ഓരോ കഥയിലും ഒരു രാഷ്ട്രീയ സന്ദേശമുണ്ട്: കെ.ആർ.മീര, പി.രാജീവ് – 5.00
Blending Keys and Vox: സ്റ്റീഫൻ ദേവസ്സി, ശ്രീവത്സൻ ജെ.മേനോൻ – 6.00
Stories That Save Us: Allegory, Memory, and the Politics of Imagination: ജീത് തയ്യിൽ – 7.00
വേദി 2
നോവലാന്തം കവിത്വം: ബെസ്റ്റ് സെല്ലറുകളുടെ രസതന്ത്രം: അഖിൽ പി.ധർമജൻ, നിമ്ന വിജയ്, എസ്.കെ.ഹരിനാഥ്, നിസാർ ഇൽത്തുമിഷ് – 11.00
ജോർജ് ഏമാന്മാരുടെ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ കുത്തും കോമയും: എ.ഹേമചന്ദ്രൻ, പ്രശാന്ത് നായർ, ഹരീഷ് വാസുദേവൻ, വി.എസ്.സുജിത്, ഷാനി പ്രഭാകരൻ – 12.00
വൈബില്ലേ വെഡ്ഡിങ്ങിന്?: പൊന്നു ഇമ, വിഷ്ണു ഗോവിന്ദ്, റാണി സരൺ, നിഹാരിക ബീജ – 1.00
Cut to Calcutta: Through the Great Eastern Hotel: Ruchir Joshi, Satish Padmanabhan – 2.00
മറുനാട്ടിലെ മലയാളി: സന്തോഷ് ജോർജ് കുളങ്ങര, രമ്യ എസ്.ആനന്ദ് – 3.00
അംബേദ്കറെ എങ്ങനെ വായിക്കണം?: സണ്ണി എം.കപിക്കാട്, ടി.എസ്.ശ്യാംകുമാർ, ശ്രീജിത്ത് പണിക്കർ, ഡോ.
മായ പ്രമോദ് – 4.00
Why the Constitution Matters?: ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഋഷികേശ് റോയ് – 5.00
Freedom of Speech, Freedom After Speech: Rollo Romig on Truth-telling in an Age of intolerance: റോളോ റോമിഗ്, അരവിന്ദ് നരെയ്ൻ – 6.00
Cricket Queens: ജയേഷ് ജോർജ്, സജന സജീവൻ, മിന്നു മണി, ആഷ ശോഭന, ആർജെ വീരു – 7.00
വേദി 3
Intimate Worlds, International Acclaim: New Indian Cinematic Journeys: അനുപമ റോയ്, ശിവരഞ്ജിനി, നിധി സക്സേന, നന്ദിനി രാംനാഥ് – 11.00
ആനന്ദിന്റെ യാത്രകൾ: ആനന്ദ്, എൻ.എസ്.മാധവൻ – 12.00
Stolen Gods: Translating Memory, Loss and Hope: ചേതന സച്ചിദാനന്ദൻ, ഡോ. ലത നായർ – 12.45
PLACE: The Poetics of Memory and the Politics of Encounter: അനന്യ വാജ്പേയി, രാധിക സന്താനം – 1.30
Ungrund: Conflict, Home and the Journalist’s Novel: രാഹുൽ പണ്ഡിത, സി.കബനി – 2.15
നോവൽ കാലദർശനത്തിന്റെ കല: എസ്.ഹരീഷ്, ആർ.രാജശ്രീ, ബിനു ജി.തമ്പി – 3.00
The Courage to Love Differently: അരുന്ധതി ഘോഷ്, സിന്ധു രാജശേഖരൻ – 4.00
No Mercy, No Apology: Reading Krupa Ge’s Burns Boy: കൃപ ഗെ, മോളി വർഗീസ് – 4.30
പാട്ടിലെ സ്വതന്ത്രൻ: Rhythm of a Rebel: ജോബ് കുര്യൻ, ടി.കെ.സനീഷ് – 5.00
Beyond Music Lessons, സംഗീതപാഠങ്ങൾക്കപ്പുറം: ഡോ.എൻ.ജെ.നന്ദിനി, ഡോ.ഷൈൻ പ്രിയദർശൻ, ഡോ.വി.ടി.സുനിൽ – 6.00
പൊന്നിന്റെ സാമൂഹികശാസ്ത്രം: ജോയ് ആലുക്കാസ്, ജീവൻ കുമാർ – 7.00
വേദി 4
ഭാവനയുടെ രസതന്ത്രം: അയ്മനം ജോൺ, രാജീവ് ശിവശങ്കർ, സന്ധ്യ മേരി, ഉണ്ണിക്കൃഷ്ണൻ കിടങ്ങൂർ – 11.00
Imagining Otherwise: റോഡ്രിഗോ ബ്ലാങ്കോ കാൽദെറോണി, പ്രഫ.
സോണിയ സുരഭി ഗുപ്ത – 12.00
Between Shores and Silences: സബിൻ ഇക്ബാൽ, ബി.എസ്.ഷെറിൻ – 1.00
Simple, Not Easy: A No-Nonsense Guide to Fitness, Nutrition and Weight Loss: രാജ് ഗൺപത്, സുഷമ ജോയ് കുര്യൻ – 1.45
Between Worlds: Dragons, Memory, and Belonging in The Last Dragoners of Bowbazaar: ഇന്ദ്ര ദാസ്, നിലീന സുനിൽ – 2.25
Inoculating a Nation: Science, Society, and the Politics Behind India’s Vaccine Story: അമീർ ഷാഹുൽ, ഡോ.ജേക്കബ് എം.പുലിയേൽ – 3.00
കഥപറച്ചിലിലെ കാണാപ്പൊന്ന്: ജോയ്സി, വിനോയ് തോമസ് – 4.00
Writing the Wild: പിലാർ കിൻതാന, മീന കന്തസാമി – 5.00
Rumour had it… The Politics of Spreading Lies: പ്രകാശ് രാജ് – 6.00
വേദി 5
മറുകരതേടുന്ന മലയാളം: മലയാളത്തിന്റെ പരിഭാഷാജീവിതം: ജിസ ജോസ്, ഷീല ടോമി, എൻ.ഇ.സുധീർ, സി.കബനി – 11.00
Between Languages. Across Screens: The Actor’s Arc: അലി ഫസൽ, റോഷൻ മാത്യു – 12.00
Stories in Uniform: സിനിമയിലെ ത്രില്ലും ത്രില്ലറും: ഷാഹി കബീർ, ബാഹുൽ രമേശ്, അബിൻ ജോസഫ്, സന്തോഷ് ജോൺ തൂവൽ – 1.00
Nowhere People: Unsentimental Realisms and Hope in Byapari’s Worlds: മനോരഞ്ജൻ ബ്യാപാരി, അശോക് ഗോപാൽ – 2.00
Echoes of Rebellion: Memory, Land and Inheritance: പൊന്നു എലിസബത്ത് മാത്യു, ഷാഹിന കെ.റഫീഖ് – 3.00
Garden of Weeds: Art, Ambition, and Consequence: വി.സഞ്ജയ് കുമാർ, മേഘ റാവു – 3.30
കവിതയിലെ കയ്പും കനൽച്ചൂടും: കെ.ആർ.ടോണി, എസ്.ജോസഫ്, സുകുമാരൻ ചാലിഗദ്ദ, കെ.വി.സജയ് – 4.00
അടൂർ സിനിമയും കാഴ്ചയും: അടൂർ ഗോപാലകൃഷ്ണൻ, ജി.പ്രമോദ് – 5.00
Forbidden Desire: How the British Stole India’s Queer Pasts and Queer Futures: സിന്ധു രാജശേഖരൻ, മേഘ മുഖർജി – 6.00
ഫ്രെയിമുകൾക്കപ്പുറം ഇപ്പുറം: നിഖില വിമൽ, റിയ ജോയ് – 7.00
വേദി 6
ഊർജം, രസം, തന്ത്രം: ഷാഫി പറമ്പിൽ, സണ്ണി ജോസഫ് – 11.00
സർഗാത്മകമാകുന്നോ നമ്മുടെ കരിയർ എഴുത്ത്?: ജിജി തോംസൺ, ലിപിൻ രാജ്, ശ്രീജിത്ത് കെ.വാരിയർ – 12.00
രുചിമുകുളങ്ങളെ മാറ്റിമറിച്ച ഫുഡ് ലോഗിങ്: സുരേഷ് പിള്ള, മൃണാൾ ദാസ് – 1.00
Kottayam to Carpathian Hills: മലയാളത്തിന്റെ ത്രില്ലർ- കുറ്റാന്വേഷണ സാഹിത്യം: ബാറ്റൺ ബോസ്, ഡേവിസ് വർഗീസ്, മെഴുവേലി ബാബുജി – 3.00
Grace and Grit: The Timeless World of Nadia Moidu: നദിയ മൊയ്തു, സീന ടോണി ജോസ് – 4.00
ഇതാണെന്റെ ജീവിതം: ഇ.പി.ജയരാജൻ, അനിൽ കുരുടത്ത് – 5.00
റഹ്മാനിയ – ജീവിതം, സിനിമ, കാഴ്ചപ്പാട്: റഹ്മാൻ, മാനുവൽ ജോർജ് – 6.00
∙ രാജേന്ദ്ര മൈതാനം: ഹോർത്തൂസ് തിയറ്റർ: സ്റ്റാൻഡപ് കോമഡി (ടിക്കറ്റ് ബുക്ക് ചെയ്തവർക്കു മാത്രം) – 6.00
∙ ഹോർത്തൂസ് തിയറ്റർ: ഗ്രാഫിക് സ്റ്റോറി
വർക്ഷോപ് – 2.00 ∙ ലോട്ടസ് ക്ലബ്: ഷെഫ് സ്റ്റുഡിയോ – 11.00
എത്ര മനോഹരമായാണ് ദർബാർ ഹാൾ ഗ്രൗണ്ട് മുതൽ സുഭാഷ് പാർക്ക് വരെ ഹോർത്തൂസിനായി അലങ്കരിച്ചത്.
വേദികൾ ഇങ്ങനെ ഗംഭീരമാക്കിയതിന്റെ ക്രിയേറ്റിവിറ്റി രസകരമാണ്. സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവും ശരിക്കും ഉത്സവപ്രഭയിലാണ്.
സമാനതകളില്ലാത്ത സംവാദങ്ങളും ചർച്ചകളുമാണ് ഹോർത്തൂസിനെ വ്യത്യസ്തമാക്കുന്നത്.
ആർ.വി. വാസുദേവൻ , പരസ്യ സംവിധായകൻ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

