കൊച്ചി: ആർഎസ്എസ് പ്രചാരകനും തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം എന്നിവയുടെ സ്ഥാപകനുമായ എം.എ. കൃഷ്ണൻ (97) കൊച്ചിയിൽ അന്തരിച്ചു.
കൊല്ലം ഐവർകാല സ്വദേശിയാണ്. വീഴ്ചയെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു അദ്ദേഹം. അമൃതഭാരതി, ബാലസംസ്കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണപ്രസ്ഥാനമായ സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തത് അദ്ദേഹമാണ്.
ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, കേസരി പത്രാധിപര്‍ എന്നീ ചുമതലകളും ദീര്‍ഘകാലം അദ്ദേഹം വഹിച്ചിട്ടുണ്ട്.

